
സിസിലിയില്‍ ജി7 സമ്മേളനത്തിന് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചതായി വത്തിക്കാന്‍ വൃത്തങ്ങള്‍ പറയുന്നു. എന്തുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് ഇത്തരത്തില്‍ പെരുമാറിയെതെന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല. ജോണ്‍ കാബട്ട് യൂണിവേഴ്സിറ്റിയാണ് ഈ വാര്‍ത്തകള്‍ പുറത്തുവിട്ടത്.
”ഫ്രാന്‍സിസ് പാപ്പയുമായി കൃത്യമായ അകലം പാലിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. കത്തോലിക്കാ നയങ്ങളുമായി വളരെയധികം ചേര്‍ന്നു നില്‍ക്കുന്നയാളാണ് ട്രംപ്. എന്നാല്‍ പാപ്പയുമായി എന്തിനാണ് അകലം സൂക്ഷിക്കുന്നത് എന്നതിന് വ്യക്തമായ തെളിവുകളല്ല.” ട്രംപിന്റെ സന്ദര്‍ശനത്തെക്കുറിച്ച് കാബട്ട് യൂണിവേഴ്സിറ്റി അംഗമായ മൈക്കല്‍ പറയുന്നു.
മിക്ക ലോകരാജ്യങ്ങളും സന്ദര്‍ശിക്കുകയും അവിടത്തെ രാഷ്ട്രീയ-സാംസ്കാരിക- മത നേതാക്കളെ സന്ദര്‍ശിക്കുകയും അവരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ആത്മീയ നേതാവാണ് ഫ്രാന്‍സിസ് പാപ്പ. എന്നാല്‍ ട്രംപിന്റെ പെരുമാറ്റത്തെ പ്രവചനാതീതം എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വിശേഷിപ്പിക്കുന്നത്.