ബൈബിളില്‍ തൊട്ട് ട്രംപ് അധികാരത്തിലേക്ക്

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച അമേരിക്കയുടെ 45-ാം പ്രസിഡന്റായി അധികാരത്തിലേക്ക്. അമ്മ സമ്മാനമായി നല്‍കിയ ബൈബിളിലും അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ തന്റെ സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ച ബൈബിളില്‍ സ്പര്‍ശിച്ചായിരിക്കും ട്രംപിന്റെ സത്യപ്രതിജ്ഞ. പ്രസിഡന്‍ഷ്യല്‍ ഇനാഗുറല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ടോം ബാരക്കാണ് ഈ വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്.

”156 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു എബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേററത്. അന്ന് അദ്ദേഹം തന്റെ സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ച ബൈബിളാണ് പുതിയ പ്രസിഡന്റും ഉപയോഗിക്കുക. അന്ന് എബ്രഹാം ലിങ്കണ്‍ നടത്തിയ പ്രസംഗവും  ചരിത്രപ്രസിദ്ധമാണ്. തന്റെ  രാജ്യത്തോടും കുടുംബത്തോടുമുള്ള സന്ദേശം കൂടി ട്രംപ് ഈ അവസരത്തില്‍ നല്‍കും.” ടോം ബാരക്ക് വെളിപ്പെടുത്തി.
എബ്രഹാം ലിംങ്കണ്‍ ഉപയോഗിച്ച ബൈബിള്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. ഈ ബൈബിളില്‍ തൊട്ടാണ്  2009-ലും 2013-ലും ബരാക്ക് ഒബാമ സത്യപ്രതിജ്ഞ ചെയ്തത്. ട്രംപിന്റെ അമ്മ ബൈബിള്‍ സമ്മാനിച്ചത് സണ്‍ഡേ സ്‌കൂളിലെ പ്രൈമറി ക്ലാസ് പഠനം പൂര്‍ത്തീകരിച്ച വേളയിലാണ്. വേദപഠനം നടത്തിയ ദേവാലയത്തിന്റെ പേരും അദ്ദേഹത്തിന്റെ പേരും സമ്മാനിച്ച ദിനവും എല്ലാം ട്രംപിന് അമ്മ നല്‍കിയ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.