മിഷനെ അറിയാൻ, മിഷനറിയാകാൻ: അസാധാരണ മിഷനറി മാസത്തിൽ കുട്ടികൾക്കായി പ്രത്യേക ഡോകളുമെന്ററി

അസാധാരണ മിഷനറി മാസത്തിൽ സഭയുടെ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചു മതബോധന വിദ്യാർത്ഥികൾക്ക് അറിവ് പകരുവാൻ ഡോകളുമെന്റിയുമായി ഫിയാത്ത് മിഷനും സീറോ മലബാർ സഭയും. ‘മിഷനെ അറിയാൻ, മിഷനറിയാകാൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഡോകളുമെന്റിയുടെ പ്രധാന ലക്‌ഷ്യം സഭയുടെ മിഷൻ മേഖലകളെ കുറിച്ചും മിഷനറിമാരുടെ പ്രവർത്തനകളെ കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ്.

മിഷൻ പ്രവർത്തനം എന്താണെന്നും എങ്ങനെയാണെന്നും ഉള്ള കാര്യങ്ങളിൽ വ്യക്തമായ ധാരണ കുട്ടികൾക്ക് കൊടുക്കാൻ ഈ ഡോകളുമെന്റിക്ക് കഴിയുന്നു. മിഷനറിമാരായ വിശുദ്ധരുടെ ജീവിതം, മിഷൻ പ്രവർത്തകരുടെ അനുഭവങ്ങൾ തുടങ്ങിയവ കൂട്ടിയിണക്കിയാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.