പെറുവിൽ വിശ്വാസ തീക്ഷണത പകർന്നു തീവ്രവാദികളാൽ കൊല്ലപ്പെട്ട പുരോഹിതരെക്കുറിച്ചുള്ള ഡോക്യുമെന്ററി

പെറുവിൽ വിശ്വാസികളെ തീക്ഷണതയാൽ നിറച്ചു തീവ്രവാദികളാൽ കൊല്ലപ്പെട്ട രക്തസാക്ഷികളായ പുരോഹിതരെക്കുറിച്ചുള്ള ഡോക്യുമെന്ററി. ക്രൂസേഡ് എന്ന പേരിലുള്ള ഈ ചിത്രം പോളിഷ് പുരോഹിതൻമാരായ ഫാ. മിഗുവൽ തോമാസ്‌ക്, ഫാ.സിഗ്നിയു സ്‌ട്രാൾക്കോവ്‌സ്‌കി എന്നിവരുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 1991 ഓഗസ്റ്റ് ഒൻപതിന് പെറുവിൽ തീവ്രവാദികൾ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. 24 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം തീവ്രവാദത്തിനെതിരായുള്ള ജപമാലയുദ്ധത്തിന്റെ കഥയും പറയുന്നു. സ്പാനിഷ് ഉൾപ്പെടെ എട്ടു ഭാഷകളിൽ ചിത്രം യൂ ട്യൂബിൽ ലഭ്യമാണ്.

പുരോഹിതരെ കൊലപ്പെടുത്തിയ അക്രമി പിന്നീട് തെറ്റ് ഏറ്റുപറഞ്ഞുവെന്നു ബിഷപ്പ് ബംബാരൻ പറഞ്ഞു. പുരോഹിതർ നടത്തിയ സുവിശേഷവൽക്കരണ പ്രവർത്തനങ്ങൾ തീവ്രവാദി സംഘടനകൾക്ക് ഭീഷണിയായതിനാലാണ് അവരെ കൊലപ്പെടുത്തിയത്. ഇവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുവാനുള്ള പാതയിലാണ് സഭ. 1990-കളുടെ മധ്യത്തിൽ ആരംഭിച്ച വൈദികരുടെ നാമകരണ നടപടിക്ക് 2015 ൽ ഫ്രാൻസിസ് പാപ്പാ അംഗീകാരം നൽകി. വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ട ഇവരെ പാപ്പാ രക്തസാക്ഷികളായി അംഗീകരിച്ചു. 2015 ഡിസംബർ അഞ്ചാം തീയതി ഇവരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.