“ജീവന്റെ സംരക്ഷകരാകുവാൻ ഞങ്ങളെ സഹായിക്കൂ” -കോസ്റ്റ റിക്കയിൽ നിന്ന് ഒരു കൂട്ടം ഡോക്ടർമാർ അഭ്യർത്ഥിക്കുന്നു

ജീവന്റെ സംരക്ഷണത്തിനായി പോരാടുവാൻ കോസ്റ്റ റിക്കയിലെ ഡോക്ടർമാരും. അസോസിയേഷൻ ഓഫ് ഡോക്ടേഴ്സ് ഫോർ ലൈഫ് ഓഫ് കോസ്റ്റ റിക്ക ആണ് ജീവൻ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്ന ഡോക്ടർമാർക്ക് ഊർജ്ജം പകർന്നു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം ജീവന്റെ സംരക്ഷണത്തിനായി കൈകോർക്കാൻ ജനങ്ങളോടും ആഹ്വാനം ചെയ്യുകയാണ് ഇവർ.

“ശാസ്ത്രീയ പരിജ്ഞാനത്തിന് അനുസൃതമായി, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഡോക്ടർമാർക്ക് ഒരു ശബ്ദം നൽകുക എന്നതാണ് ലക്ഷ്യം. ജീവനെ സംരക്ഷിക്കുന്ന ഇവർ ഇപ്പോൾ കുറ്റവാളികളായി ചിത്രീകരിക്കപ്പെടാനും സാധ്യത ഉണ്ട്” – അസോസിയേഷൻ ഓഫ് ഡോക്ടെഴ്സ് ഫോർ ലൈഫ് ഓഫ് കോസ്റ്റാറിക്കയുടെ പ്രസിഡന്റ് ഡോ. സാഡി മോർഗൻ ആഷ് വെളിപ്പെടുത്തി. ഗർഭസ്ഥ ശിശുക്കളെ ഒരു ഉൽ‌പ്പന്നമായി മുദ്രകുത്തുകയും 24 ആഴ്ചയിൽ കൂടുതൽ ഗർഭം അലസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയെയും അനുവദിക്കുകയും ചെയ്യുന്ന നിയമം കഴിഞ്ഞ മാസം കോസ്റ്ററിക്കയിൽ കൊണ്ടുവന്നിരുന്നു. ഇതിനെതിരെയാണ് ഡോക്ടർമാർ പ്രതികരിക്കുന്നത്.

ഓരോ മനുഷ്യന്റെയും ജീവൻ സംരക്ഷിക്കാൻ വിളിക്കപ്പെട്ടവരാണ് ഡോക്ടർമാർ. മനപൂർവ്വം ഒരു വ്യക്തിയുടെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ജോലിയായി ഈ തൊഴിലിനെ ഒരിക്കലും കണക്കാക്കാനാവില്ല. ദയവായി ഹൃദയങ്ങൾ ചലിപ്പിക്കാനും ജീവൻ പരിരക്ഷിക്കാനും ഞങ്ങളെ സഹായിക്കൂ എന്ന് ഡോ. സാഡി മോർഗൻ ആഷ് അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.