ദയാവധം കുറ്റകരമല്ലാതാക്കുന്നതിനെതിരെ പോർച്ചുഗലിലെ ഡോക്ടർമാരും ബിഷപ്പുമാരും

ദയാവധം കുറ്റകരമല്ലാതാക്കുന്നത്തിനുള്ള നിയമം കൊണ്ടുവരുന്നതിന് എതിരെ ബിഷപ്പുമാരോടൊപ്പം ചേർന്ന് ഡോക്ടർമാരും. ജീവന്റെ സംരക്ഷണത്തിനായി കത്തോലിക്കാ സഭയുടെ നിലപാടുകളോട് ചേർന്നു നിൽക്കുവാനുള്ള ഡോക്ടർമാരുടെ തീരുമാനം നിർണ്ണായകമാകുന്നു. കഴിഞ്ഞ ദിവസമാണ് ദയാവധം കുറ്റകൃത്യമല്ലാതെ ആക്കികൊണ്ടുള്ള നിയമം പോർച്ചുഗൽ നിയമ സഭ പാസാക്കിയത്.

ദയാവധത്തിനെതിരായ ഏറ്റവും മാന്യമായ പരിഹാരം സാന്ത്വന പരിചരണമാണ്. മനുഷ്യജീവിതത്തിന്റെ സ്വാഭാവിക അവസാനം വരെ സാമീപ്യം, ബഹുമാനം, പരിചരണം ഇവയൊക്കെ നൽകേണ്ടത് ആവശ്യമാണ്. പോർച്ചുഗൽ മെത്രാൻ സമിതി വ്യക്തമാക്കി. വൈകാതെ തന്നെ നിയമനിർമാണം മെഡിക്കൽ പ്രൊഫഷന്റെ പ്രധാന തത്വങ്ങൾ ലംഘിക്കുന്നതായി വെളിപ്പെടുത്തിക്കൊണ്ട് പോർച്ചുഗീസ് ഡോക്ടർമാരുടെ അസോസിയേഷനും രംഗത്തെത്തി.

രോഗികളെ ചികിത്സിക്കാനും ജീവൻ രക്ഷിക്കാനും ആണ് ഡോക്ടർമാർ പഠിക്കുന്നത്. അല്ലാതെ അവരെ ഇല്ലാതാക്കാനല്ല. അത്തരം ഹീനമായ പ്രവർത്തികൾക്കു ഡോക്ടർമാർ ഒരിക്കലും കൂട്ട് നിൽക്കില്ല എന്ന് പിഡിഎ പ്രസിഡന്റ് മിഗുവൽ ഗുയിമറസ് പറഞ്ഞു. ദയാവധം കുറ്റകരമല്ലാതാക്കി തീർത്ത് കൊണ്ടുള്ള നിയമത്തെ എതിർത്തുകൊണ്ട് നിരവധി പ്രതിഷേധങ്ങൾ ആണ് നടക്കുന്നത്.