അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമാനുസൃതമാക്കി; ആശങ്കയറിയിച്ച് ബിഷപ്പുമാരും ഡോക്ടര്‍മാരും

ജനുവരി ഒന്ന് മുതല്‍ അബോര്‍ഷന്‍ നിയമാനുസൃതമാക്കിക്കൊണ്ടുള്ള അയര്‍ലണ്ട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിക്ഷേധവുമായി പ്രോലൈഫ് ഗ്രൂപ്പുകള്‍. അബോര്‍ഷന്‍ നിരോധിക്കണം എന്ന ആവശ്യവുമായി ക്രിസ്തീയ സംഘടനകളും പ്രൊ ലൈഫ് ഗ്രൂപ്പുകളും ഡോക്ടര്‍മാരും നടത്തിയ നീക്കങ്ങളെ മറികടന്നാണ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.

ഭരണഘടനയിലെ എട്ടാമത്തെ ഭേദഗതിയില്‍ മാറ്റം വരുത്തണം എന്നും അബോര്‍ഷന്‍ നിര്‍ത്തലാക്കണം എന്നും ഭൂരിഭാഗം ക്രിസ്ത്യാനികളും പ്രോലൈഫ് പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം വാദങ്ങളെ എല്ലാം തള്ളിക്കൊണ്ട് പ്രസിഡന്റ്  മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ് ആണ് അടുത്തവര്‍ഷം മുതല്‍ ഗര്‍ഭഛിദ്രം നിയമാനുസൃതം ആകുമെന്നും പ്രഖ്യാപിച്ചത്.

ജീവനെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകളില്‍ ഐര്‍ലന്‍ഡ് ബിഷപ്പുമാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഒപ്പം ജീവന്റെ സാധ്യതകളെ പുല്‍കാനും സ്‌നേഹിക്കുവാനും വിശ്വാസികള്‍ക്ക് കഴിയട്ടെ എന്നും ജീവന്റെ കാവലാളായി ഓരോരുത്തരും മാറണം എന്നും ഐറിഷ് ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.