ദിവ്യകാരുണ്യത്തെ രാഷ്ട്രീയ ആയുധമാക്കരുത്: സാൻ ഡീഗോ ബിഷപ്പ്

രാഷ്ട്രീയമായ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും ദിവ്യകാരുണ്യത്തെ വിഷയമാക്കരുത് എന്ന് സാൻ ഡീഗോ ബിഷപ്പ് റോബർട്ട് ഡബ്ല്യു. മക്ലൊറോയ്. മെയ് മാസത്തിൽ പുറത്തിറങ്ങിയ ജസ്യൂട്ട് മാസികയിലാണ് അദ്ദേഹം ഈ കാര്യം ആവശ്യപ്പെട്ടത്.

പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ, കത്തോലിക്കാ മൂല്യങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന രാഷ്ട്രീയക്കാരെ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിൽ നിന്ന് വിലക്കണം എന്ന അഭിപ്രായം ഉയരുന്നു. ഇതിനെ ചൊല്ലി പല വിവാദങ്ങളും ഉണ്ടാകുന്നു. എന്നാൽ ഇത്തരം വിവാദങ്ങളും ആരോപണങ്ങളും ക്രൈസ്തവർ പരിശുദ്ധമായി കണക്കാക്കുന്ന ദിവ്യകാരുണ്യത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിലേക്കാണ് നയിക്കുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. മനുഷ്യജീവിതത്തിന്റെ പവിത്രതയെക്കുറിച്ചുള്ള സഭയുടെ പഠിപ്പിക്കലിനെ നിരാകരിക്കുന്നവരും ആ പ്രബോധനത്തിന് അനുസൃതമായി ജീവിക്കാൻ ആഗ്രഹിക്കാത്തവരും ദിവ്യകാരുണ്യം സ്വീകരിക്കുവാൻ യോഗ്യരല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ദിവ്യബലി ദൈവപുത്രന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും സ്മാരകമാണ്. സ്നേഹത്തിന്റെ ഒരു സംസ്കാരവും ഐക്യത്തിന്റെയും ദാനധർമ്മത്തിന്റെയും അടയാളവുമാണ് എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.