നിത്യജീവനിലേക്കു നയിക്കുന്ന ആത്മീയ അപ്പം തിരയുന്നത് അവസാനിപ്പിക്കരുതെന്ന് കോസ്റ്റാറിക്കൻ ബിഷപ്പുമാർ

നിത്യജീവനിലേക്ക് നയിക്കുന്ന ആത്മീയ അപ്പമായ യേശുവിനെ തിരയുന്നത് അവസാനിപ്പിക്കരുതെന്ന് കോസ്റ്റാറിക്കൻ ബിഷപ്പുമാരുടെ ഈ വർഷത്തെ സമ്മേളനം വിശ്വാസികളെ ഓർമ്മിപ്പിച്ചു. കോസ്റ്റാറിക്കയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിൽ സഭയുടെ പ്രവർത്തനത്തെയും സമൂഹം അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങളും ചർച്ച ചെയ്തു.

“ദൈവത്തിന്റെ വിശുദ്ധ ജനത്തെ സുവിശേഷവൽക്കരിക്കാനും അനുഗമിക്കാനുമുള്ള ദൗത്യത്തിൽ പുരോഹിതന്മാരുടെ പ്രവർത്തനങ്ങൾക്ക് കർത്താവിന്റെ കരുണയുള്ള മുഖം കാണിക്കുന്നതു തുടരാൻ ഞങ്ങൾ ആവശ്യപ്പെടുന്നു” – ബിഷപ്പുമാർ പറഞ്ഞു.

നിത്യജീവിതത്തിലേക്ക് നമ്മെ നയിക്കുന്ന ആത്മീയ അപ്പം ആത്മാർത്ഥമായി അന്വേഷിക്കേണ്ടത് അത്യാവശ്യമാണെന്നും കോൺഫറൻസ് ഊന്നിപ്പറഞ്ഞു. ബുദ്ധിമാനും സ്വതന്ത്രനുമായ മനുഷ്യനെ സൃഷ്ടിക്കുന്നത് സ്രഷ്ടാവായ ദൈവമാണ്. എല്ലാറ്റിനുമുപരിയായി ദൈവവുമായി ഐക്യപ്പെടാനും അവന്റെ സന്തോഷത്തിൽ പങ്കുചേരാനും അവിടുത്തെ മക്കളെന്ന നിലയിൽ മനുഷ്യനെ വിളിക്കുന്നു. താൽക്കാലികവും ക്ഷണികവുമായ ഈ ഭൗതികലോകത്തിനപ്പുറം ഭാവിയിലേക്ക് നോക്കണമെന്നും ബിഷപ്പുമാർ ആവശ്യപ്പെട്ടു. പരിശുദ്ധാത്മാവ് സഭയെ നയിക്കാനായി കൂടുതൽ പ്രാർത്ഥിക്കുവാനും ബിഷപ്പുമാർ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.