‘നിങ്ങളുടെ കഷ്ടപ്പാടുകളെ ഭയപ്പെടരുത്’: യുവാക്കളോട് ഫ്രാൻസിസ് പാപ്പാ 

ആസക്തികൾക്ക് അടിമപ്പെട്ട യുവജനങ്ങളോട് കഷ്ടപ്പാടുകളെ സത്യസന്ധമായി വീക്ഷിക്കാനും ധൈര്യത്തോടെ ക്രിസ്തുവിനെ അവരുടെ ജീവിതത്തിലേക്ക് ക്ഷണിക്കാനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. സെനാക്കോളോ കമ്മ്യൂണിറ്റിയുടെ റോം ആസ്ഥാനത്ത് ഡിസംബർ എട്ടിന് പാപ്പാ നടത്തിയ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“ഭയപ്പെടേണ്ട, കാരണം യേശു യാഥാർത്ഥ്യത്തെ ഇഷ്ടപ്പെടുന്നു. ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ദൈവത്തിലേക്ക് അണയുക” – പാപ്പാ കൂട്ടിച്ചേർത്തു. രണ്ട് മണിക്കൂറോളം പാപ്പാ ആസ്ഥാനത്ത് ചെലവഴിച്ചു. ഈ സമൂഹത്തിൽ ഉൾപ്പെട്ട നിരവധി കുടുംബങ്ങളുമായും യുവജനങ്ങളുമായും പാപ്പാ കൂടിക്കാഴ്ച നടത്തി.

ആസക്തിയോ, പാർശ്വവൽക്കരണമോ അനുഭവിക്കുന്ന യുവാക്കളെ പിന്തുണക്കുന്നതിനായി 1983 -ൽ ഇറ്റലിയിൽ സ്ഥാപിതമായ സമൂഹമാണ് സെനാക്കോളോ കമ്മ്യൂണിറ്റി. അതിനു ശേഷം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെ ഏകദേശം രണ്ട് ഡസനോളം രാജ്യങ്ങളിലേക്ക് ഈ സമൂഹം വ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.