‘സെൽഫോണിന്റെ തടവുകാരാകരുത്’ – ഗ്രീസിലെ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ

“സെൽഫോണിന്റെ തടവുകാരാകരുത്; നമ്മുടെ ജീവിതം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ളതാണ്” എന്ന് ഫ്രാൻസിസ് പാപ്പാ. ഡിസംബർ ആറിന് ഗ്രീസിലെ യുവജനങ്ങളോട് സംസാരിക്കവെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“ഇന്ന് പലരും സോഷ്യൽ മീഡിയ നിരന്തരം ഉപയോഗിക്കുന്നവരാണ്. പക്ഷേ അവർ അറിയാതെ തന്നെ മൊബൈൽ ഫോണിന്റെ അടിമകളായി മാറുന്നു. ഒരു വെർച്വൽ ലോകത്തിനു മുന്നിൽ നിങ്ങൾ ഒറ്റയ്ക്കാണ്. മറ്റുള്ളവരുമായി ഒരുമിച്ചിരിക്കുന്നതും പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതും എത്ര മനോഹരമാണ്” – പാപ്പാ റോമിലേക്ക് പുറപ്പെടുന്നതിനു മുമ്പുള്ള പ്രസംഗത്തിൽ പറഞ്ഞു.

“ഒരുമയുടെ രഹസ്യം, പങ്കുവയ്ക്കുന്നതിന്റെ സന്തോഷം, സേവിക്കാനുള്ള ആവേശം എന്നിവ വളർത്തിയെടുക്കുക” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.