വില കല്‍പിക്കാതെയും അശ്രദ്ധമായും ദിവ്യകാരുണ്യം സ്വീകരിക്കരുതെന്ന് അന്തര്‍ദ്ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ നൈജീരിയന്‍ കര്‍ദ്ദിനാള്‍

വില കല്‍പിക്കാതെയും അശ്രദ്ധമായും ദിവ്യകാരുണ്യം സ്വീകരിക്കരുതെന്ന് നൈജീരിയയിലെ കര്‍ദ്ദിനാള്‍ ജോണ്‍ ഒണായിക്കന്‍. അന്തര്‍ദ്ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുമ്പസാരം എളുപ്പത്തില്‍ കിട്ടുന്ന അവസരത്തിലും ഗൗരവതരമായ പാപത്തില്‍ തുടരുന്ന സാഹചര്യത്തിലും ആരും ദിവ്യകാരുണ്യം സ്വീകരിക്കരുതെന്നും ഇക്കാര്യം വൈദികര്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അനുരജ്ഞന കൂദാശയിലൂടെ ദൈവവുമായി അനുരജ്ഞനം നടത്തിയതിനു ശേഷം മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കാവൂ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നാം കണ്ടുവരുന്നത് ആളുകള്‍ ഒട്ടും ഗൗരവം കല്‍പിക്കാതെ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതായിട്ടാണ്. ദിവ്യകാരുണ്യം സ്വീകരിക്കാന്‍ മാത്രമുള്ള തന്റെ ആത്മീയ അവസ്ഥയെക്കുറിച്ച് അവര്‍ ബോധവാന്മാരേയല്ല. അനാവശ്യമായ വിശദീകരണം കൂടാതെ ഇക്കാര്യം വൈദികര്‍ വിശ്വാസികളെ ബോധിപ്പിക്കണം – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.