ലത്തീന്‍: ജനുവരി 21: മര്‍ക്കോ 3:20-21 നന്മചെയ്യുക

വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഈശോയെയാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം കണ്ടുമുട്ടുന്നത്. ഈശോ ചെയ്യുന്ന പ്രവൃത്തികളെ എല്ലാം എതിര്‍ക്കുന്ന ഒരു കൂട്ടം ആളുകള്‍ ഒരു വശത്തു നില്‍ക്കുമ്പോള്‍ അവിടുന്ന് തന്റെ പ്രവൃത്തികളില്‍ വ്യാപൃതനായിരിക്കുന്നു. എല്ലാറ്റിലും നന്മ കാണാനുള്ള കാഴ്ചക്കായി പ്രാര്‍ത്ഥിക്കണം. ഫരിസേയര്‍ക്ക് അതാണ് ഇല്ലാതെ പോയത്. മദര്‍തെരേസ പറയുന്നതുപോലെ ലോകത്തിന് ഏറ്റവും നല്ലത് കൊടുക്കുക. നല്ലതു തന്നെ കൊടുത്തു കൊണ്ടിരിക്കുക. നീ ഇന്നു ചെയ്യുന്ന നന്മ ജനം നാളെ മറന്നു പോകും. എന്തായാലും നന്മ ചെയ്തു കൊണ്ടിരിക്കുക.

ഫാ. ഷിബു പുളിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.