വിവാഹമോചനങ്ങളുടെ നിരക്ക് കുറയുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്

ലോകത്തില്‍  വിവാഹ മോചനങ്ങളുടെ നിരക്ക് കുറയുന്നതായി പുതിയ പഠനങ്ങള്‍. മേരിലാന്‍ഡ്‌ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഏറെ പ്രത്യാശകരമായ പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

1980-കളിലും എണ്‍പതുകളുടെ മധ്യത്തിലും ജനിച്ച ആളുകളില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നവരുടെ നിരക്ക് കുറവാണ് എന്നാണ് പുതിയ കണ്ടെത്തല്‍. 2008 മുതല്‍ 2016 വരെ ഉള്ള കാലയളവില്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ മാത്രം 18% കുറവാണ് വിവാഹ മോചനങ്ങളില്‍ കണ്ടെത്തിയത് എന്ന് പഠനം സൂചിപ്പിക്കുന്നു. മേരിലാൻഡ് യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസ്സറായ ഫിലിപ്പ് കോഹൻ ആണ് ഈ പഠനത്തിനു നേതൃത്വം വഹിച്ചത്.

ഇത് ഒരുപാട് പ്രത്യാശ നല്‍കുന്ന ഒരു വാര്‍ത്തയാണ് എന്ന്  അമേരിക്കയിലെ കാത്തോലിക് സര്‍വകലാശാലയിലെ മോറല്‍  തിയോളജി ആന്‍ഡ്‌  എഥിക്സ് വിഭാഗത്തിലെ  അസോസിയേറ്റ് പ്രൊഫസറായ ഡോ. ജോൺ ഗ്രോവ്വ്വ്സ്കി പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.