ഫോണ്‍ ഒരു ശല്യമായും പ്രലോഭനമായും തോന്നുന്നുണ്ടോ? ഈ പ്രാര്‍ത്ഥന ചൊല്ലിക്കോളൂ

സ്മാര്‍ട്ട് ഫോണിനു മുന്നില്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്നവരുണ്ട്. പലപ്പോഴും വേണമെന്ന് വച്ചിട്ടല്ല. ഉത്തരവാദിത്വങ്ങള്‍ പോലും മറന്ന് അറിയാതെ ഒരു തിന്മയുടെ ശക്തിയെന്ന പോലെ അതിനു മുന്നില്‍ നാം തളച്ചിടപ്പെടുന്നതാണ്. പലപ്പോഴും സമയം നഷ്ടപ്പെടുത്തിക്കഴിഞ്ഞാണ് നാം കുറ്റബോധത്തിന്റെ പിടിയില്‍ പെടുന്നത്. ഇത്തരത്തില്‍ സ്വസ്ഥമായ ജീവിതത്തിന് ഫോണ്‍ ഒരു ശല്യമായി തോന്നുന്നുണ്ടെങ്കില്‍ ഈ പ്രാര്‍ത്ഥന നിങ്ങള്‍ക്ക് ആശ്വാസം നല്‍കിയേക്കും.

“ദൈവമേ, അങ്ങ് എനിക്ക് നല്‍കിയ പല ബന്ധങ്ങളെയും അവസരങ്ങളെയും അമൂല്യമായ സമയത്തെയും ഈ ദുശ്ശീലം കൊണ്ട് ഞാന്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ നിമിഷവും ദൈവസ്തുതിക്കും ആത്മാക്കളുടെ രക്ഷയ്ക്കുമായി ജീവിക്കേണ്ട ഞാന്‍, അലസവും അനാവശ്യവുമായി സമയം നഷ്ടമാക്കുന്ന ഈ പ്രവര്‍ത്തിയെ, അമിതമായ ഫോണ്‍ ഉപയോഗത്തെ ഉപേക്ഷിക്കാനും പ്രലോഭനങ്ങളെ വിവേകത്തോടെ നേരിടാനുമുള്ള കൃപ എനിക്ക് നല്‍കണമേ. ആമ്മേന്‍.”