ഗ്വാഡലൂപ്പാ മാതാവിന്റെ ചിത്രം കണ്ട് സന്തോഷിക്കുന്ന രണ്ടു വയസുകാരി മകളുടെ വീഡിയോ പങ്കുവച്ച് ഡിസ്‌നി താരം

മുന്‍ ഡിസ്‌നി താരം ഡേവിഡ് ഹെന്റി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. രണ്ടു വയസ്സുകാരി മകള്‍ പിയയ്ക്ക് ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സമ്മാനിക്കുന്നതിന്റെ വീഡിയോ ആണത്. ഗ്വാഡലൂപ്പാ മാതാവിന്റെ ഓയില്‍ പെയിന്റിംഗ് കണ്ടപ്പോള്‍ അതു നോക്കി സന്തോഷിക്കുന്ന പിയയാണ് വീഡിയോയിലെ ആകര്‍ഷകഘടകം.

ഇത് ആരുടെ ഓയില്‍ പെയിന്റിംഗ് ആണെന്ന് ഡേവിഡ് ചോദിക്കുമ്പോള്‍ ‘ഗ്വാഡലൂപ്പ’ എന്ന് ആഹ്ലാദത്തോടെ പിയ ഉത്തരം നല്‍കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. എവിടെയെങ്കിലും യാത്ര ചെയ്ത് മടങ്ങിവരുമ്പോള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമാണെന്ന് ഡേവിഡ് വീഡിയോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറച്ചു. വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിതയാത്ര മനോഹരമായി മുന്നോട്ടു കൊണ്ടുപോകുന്ന ഡേവിഡ് ഹെന്റിയ്ക്കു അഭിനന്ദനവും പ്രാര്‍ത്ഥനകളും അറിയിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്യുന്നത്.

അടിയുറച്ച കത്തോലിക്കാ വിശ്വാസികളാണ് ഡേവിഡ് ഹെന്റിയുടെ കുടുംബം. വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ അദ്ദേഹം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.
.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.