യേശു ബെത്സയിദായിൽ അത്ഭുതം പ്രവർത്തിച്ച കൃത്യസ്ഥലം കണ്ടെത്തിയതായി റിപ്പോർട്ട്

സുവിശേഷങ്ങളിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന നഗരങ്ങളിലൊന്നാണ് ഗലീലിയായിലെ ബെത്‌സയിദ. എബിസി പത്രം നൽകുന്ന റിപ്പോർട്ടനുസരിച്ച് നെബ്രാസ്ക സർവകലാശാലയിലെ (യുണൈറ്റഡ് സ്റ്റേറ്റ്സ്) അധ്യാപകനും പുരാവസ്തു ഗവേഷകനുമായ റാമി അരവ് ഈ നഗരത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തിയതായി അവകാശപ്പെടുന്നു.

വെസ്റ്റ് ബാങ്കിലെ ഗലീലി കടലിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നതെന്ന് ഗവേഷക സംഘം സൂചിപ്പിക്കുന്നു. ഇവിടെ 32 വർഷമായി പഠനങ്ങൾ നടക്കുന്ന സ്ഥലമാണ്. അവിടെ പ്രൊഫസർ അരവിന്റെ സംഘം നിരവധി സ്മാരക കോട്ടകൾ, ഭക്ഷ്യ സംഭരണം, ഒരു നഗരകവാടം എന്നിവ കണ്ടെത്തി. ഈ കണ്ടെത്തലുകൾ ഒരു കൂട്ടം വിദഗ്ധരെ ബോധ്യപ്പെടുത്തിയതായി അരവ് ഡെയ്‌ലി മെയിലിനോട് പറഞ്ഞു. അതോടൊപ്പം ഇവിടെ അരവിന്റെ സംഘം ചില മത്സ്യബന്ധന ഉപകരണങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.