ചെറുകിട വരുമാന സംരംഭകത്വ പദ്ധതി: ധനസഹായം വിതരണം ചെയ്തു

വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങളിലൂടെ സ്വയംപര്യാപ്തതയ്ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറുകിട വരുമാന പദ്ധതികള്‍ ചെയ്യുന്നതിനായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഉപവരുമാന പദ്ധതികള്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഒന്നില്‍ കൂടുതല്‍ വരുമാന പദ്ധതികള്‍ അവലംബിച്ചുകൊണ്ട് മെച്ചപ്പെട്ട വരുമാനസാധ്യതകള്‍ കൈവരിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോർജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ആട് വളര്‍ത്തല്‍, പശു വളര്‍ത്തല്‍, തയ്യല്‍ യൂണിറ്റ്, പലഹാര നിര്‍മ്മാണ യൂണിറ്റ്, കോഴി വളര്‍ത്തല്‍, നിത്യോപയോഗ സാധന വിപണനകേന്ദ്രം, സംഘകൃഷി തുടങ്ങിയ വിവിധങ്ങളായ വരുമാന സംരംഭകത്വ പദ്ധതികള്‍ ചെയ്യുന്നതിനായാണ് ധനസഹായം ലഭ്യമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.