വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രം: രണ്ടാം ബാച്ച് ക്ലാസുകൾ ആരംഭിച്ചു

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സിന്റെ 2019 – 2020 ബാച്ചിന്റെ ആദ്യ ക്ലാസ് ആരംഭിച്ചു. കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് പഠനകേന്ദ്രത്തിൽ ഉച്ചകഴിഞ്ഞ് 1:30-ഓടെ ആരംഭിച്ച ക്ലാസിൽ ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ ക്ലാസ് നയിച്ചു. പുതിയ ബാച്ചിൽ 60 പേരാണ് ഉള്ളത്.

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തെ കേന്ദ്രീകരിച്ചുള്ള ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെയാണ് നടത്തുന്നത്. ഈ ശ്രേണിയിൽ 24 ക്ലാസുകളാണുള്ളത്. എല്ലാ മാസവും 2, 4 ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 1 30 മുതൽ 5:00 മണി വരെയാണ് ക്ലാസുകൾ