പാശ്ചാത്യ-പൗരസ്ത്യ സഭാപിതാക്കന്മാരുടെ കുർബാന ദർശനം: റവ. ഡോ. ഡെന്നീസ് പാട്ടേരുപറമ്പിൽ MCBS ക്ലാസ് നയിച്ചു

പാശ്ചാത്യ-പൗരസ്ത്യ സഭാപിതാക്കന്മാരുടെ കുർബാന ദർശനത്തെക്കുറിച്ച് വിശദമാക്കി റവ. ഡോ. ഡെന്നീസ് പാട്ടേരുപറമ്പിൽ MCBS. കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് പഠനകേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് രണ്ടാം ബാച്ചിന്റെ ക്ലാസ്സ് നയിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തെ അധികരിച്ചുള്ള ഒരു വർഷത്തെ ഡിപ്ലോമാ കോഴ്സ് പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെയാണ് നടത്തുന്നത്. ഈ ശ്രേണിയിൽ 24 ക്ലാസുകളാണ് ഉള്ളത്. എല്ലാ മാസവും 2, 4 ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞ് 1. 30 മുതൽ 5. 00 മണി വരെയാണ് ക്ലാസുകൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.