പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ്: പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് 2019 – 2020 വർഷത്തെ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. എംസിബിഎസ് എമ്മാവൂസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെയാണ് കടുവാക്കുളം, എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ ക്‌ളാസുകൾ സംഘടിപ്പിക്കുന്നത്.

എല്ലാ മാസവും രണ്ട്, നാല് ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 1. 30 മുതൽ 5. 00 മണി വരെയാണ് ക്ളാസുകൾ നടക്കുക.  ജൂൺ 29-ാം തീയതി ഈ വർഷത്തെ ക്ളാസുകൾ ആരംഭിക്കും.

ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും കേന്ദ്രവുമായ വിശുദ്ധ കുർബാനയെ അടുത്തറിയുവാനും ആഴമായ ബോധ്യങ്ങൾ സ്വന്തമാക്കുവാനും ദൈവജനത്തെ ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ കോഴ്സിന്റെ കഴിഞ്ഞ ബാച്ചിൽ അൻപതോളം പേർ സംബന്ധിച്ചിരുന്നു. വൈദികർക്കും സന്യസ്തർക്കും  അല്മായർക്കും മതാധ്യാപകർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് ക്ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 9400072333 , 9539036736 , 8078377350 , 8078805649 , 9400747129 എന്നീ നമ്പരുകളിലോ emmausktm@gmail.com എന്ന മെയില്‍ അഡ്രസ്സിലോ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ