സമാന്തര സുവിശേഷവും പരിശുദ്ധ കുർബാനയും: റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ ക്ലാസ് നയിച്ചു 

സമാന്തര സുവിശേഷവും പരിശുദ്ധ കുർബാനയും എന്ന വിഷയത്തെ കുറിച്ച് വിശദമാക്കി  റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ. കടുവാക്കുളം എംസിബിഎസ് എമ്മാവൂസ് പഠന കേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് രണ്ടാം ബാച്ചിന്റെ ക്ലാസ്സ് നയിക്കുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തെ അധികരിച്ചുള്ള  ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെയാണ് നടത്തുന്നത്.  ഈ ശ്രേണിയിൽ 24 ക്ലാസുകൾ ആണ് ഉള്ളത്. എല്ലാ മാസവും 2, 4 ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞു 1: 30 മുതൽ 5:00 മണി വരെ ആണ് ക്ലാസുകൾ.