ദൈവവിളിയുടെ വിളനിലമായി വിയറ്റ്നാം രൂപത

കോവിഡ്-19 രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നതിനിടയിൽ വിയറ്റ്നാമിലെ വിൻ രൂപതയ്ക്ക് ഈ വർഷം 34 നവവൈദികർ. പൗരോഹിത്യത്തിലേക്കുള്ള ദൈവവിളി സ്വീകരിച്ച ഈ നവ വൈദികർ വിയറ്റ്നാമിലെ വിവിധ ഇടവകകളിൽ സേവനം ചെയ്യും. വിൻ രൂപതയുടെ ഏറ്റവും അനുഗ്രഹീതവും സന്തോഷകരവുമായ ദിനമായി 34 വൈദികാർത്ഥികൾക്ക് പൗരോഹിത്യ കൂദാശ നൽകപ്പെട്ട ദിനത്തെ കാണുന്നു എന്ന് വിൻ രൂപതാദ്ധ്യക്ഷൻ അൽഫോൻസ് ഗുയിൻ ഹു ലോഗ് പറഞ്ഞു.

“വളരെ കഷ്ടത നിറഞ്ഞ ഈ സാഹചര്യത്തിൽ പുരോഹിതൻമാർ ‘നല്ല സമരിയക്കാർ’ ആയി മുറിവേറ്റ ഹൃദയങ്ങൾക്ക് കരുതലും കരുണയും നൽകുന്നു. സുവിശേഷപ്രഘോഷണം ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തികളുടെയും കടമയാണ്. രക്ഷയുടെയും നിത്യജീവന്റെയും ദാനം ലഭിക്കുന്നതിന് വിശ്വാസികളെ ദൈവത്തിങ്കലേക്കു നയിക്കുക എന്നതാണ് ഓരോ പുരോഹിതന്റെയും ശരിയായ മിഷൻ ദൗത്യം” – ബിഷപ്പ് അൽഫോൻസ് പറഞ്ഞു. ‘കർത്താവേ, ഞാൻ നിന്റെ ഇഷ്ടം ചെയ്യാൻ വരുന്നു’ എന്ന് ഹൃദയത്തിൽ ആവർത്തിച്ചു പറഞ്ഞ് ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനും നവ വൈദികരെ അദ്ദേഹം പ്രേരിപ്പിച്ചു.

പ്രയാസകരവും അപകടകരവുമായ സ്ഥലങ്ങളിൽ ജനങ്ങളെ സേവിക്കുന്നതിനായി ജീവിതം സമർപ്പിക്കുന്നതിനായി കർത്താവ് യുവാക്കളെ വിളിക്കുന്നത് തുടരുന്നതിന്റെ തെളിവാണ് ഈ 34 നവ വൈദികർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.