മൂന്നു ദിവസങ്ങളായി ക്രൈസ്തവ രൂപങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബ്രൂക്ലിൻ രൂപത

കഴിഞ്ഞ മൂന്നു ദിവസങ്ങളായി ബ്രൂക്ലിൻ രൂപതയിലെ ക്രിസ്തീയരൂപങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ച് സഭാനേതൃത്വം. മെയ് 15, 16, 17 തീയതികളിലായി വിവിധ ക്രൈസ്തവരൂപങ്ങൾക്കു നേരെ അജ്ഞാതർ ആക്രമണം നടത്തിയിരുന്നു. ഈ സംഭവങ്ങളെ തുടർന്ന് ദൈവാലയങ്ങളുടെ പരിസരങ്ങളിലായി കൂടുതൽ പോലീസ് പട്രോളിംഗ് ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതർ.

മെയ് 15, 16 തീയതികളിലായി ബ്രൂക്ലിനിലെ വിൻഡ്‌സർ ടെറസ് വിഭാഗത്തിലെ രൂപത അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളുടെ മുന്നിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെയും ഈശോയുടെയും രൂപം നശിപ്പിക്കപ്പെട്ടു. ഉണ്ണീശോയുടെ രൂപത്തിന്റെ തലയും തകർത്താണ് അജ്ഞാതർ ആക്രമണം നടത്തിയത്. ഇതു കൂടാതെ സെന്റ് അത്തനേഷ്യസ് ദൈവാലയത്തിലെ ക്രൂശിതരൂപവും മറ്റും അജ്ഞാതർ തകർത്തിരുന്നു. സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സഭാധികാരികൾ പോലീസിനെ അറിയിച്ചു. എങ്കിലും അടുത്ത ദിവസങ്ങളിലും ആക്രമണം തുടരുകയായിരുന്നു.

ഈ സംഭവങ്ങൾ അത്യധികം വേദനിപ്പിക്കുന്നവയാണെന്നും മതവിദ്ധ്വേഷ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും മോൺ. ഡേവിഡ് കാസറ്റോ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.