ആരോഗ്യത്തോടെ ആയിരിക്കാന്‍ വിശുദ്ധ ഗ്രന്ഥം പറഞ്ഞുതരുന്ന ആഹാരക്രമം

എന്തൊക്കെ കഴിച്ചാലാണ് ആരോഗ്യം ഉണ്ടാവുക, അല്ലെങ്കില്‍ ആരോഗ്യം നഷ്ടപ്പെടുക എന്നതിനെക്കുറിച്ചെല്ലാം എല്ലാ ആളുകള്‍ക്കും അറിവുണ്ട്. പ്രത്യേകിച്ച് ആധുനിക ലോകത്തില്‍ ചെറുപ്പം മുതലേ ഭക്ഷണകാര്യത്തില്‍ ആളുകള്‍ ശ്രദ്ധാലുക്കളുമാണ്. എന്നാല്‍ മികച്ച ആരോഗ്യം എങ്ങനെ സ്വന്തമാക്കാം എന്നതിലെ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പലരും മനസിലാക്കാതെ പോവുന്നുണ്ട്.

വളരെ ലളിതമായ കാര്യമാണിത്. സസ്യങ്ങളിലും മൃഗങ്ങളിലും നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതില്‍ തന്നെ സസ്യങ്ങളില്‍ നിന്ന് ലഭിക്കുന്നവ കൂടുതലായി കഴിക്കണം. അമിതവണ്ണവും പൊണ്ണത്തടിയും കൊളസ്‌ട്രോളുമൊക്കെ കുറയ്ക്കാന്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള പല ഡയറ്റ് പ്ലാനുകളേക്കാളും ഫലം നല്‍കുന്നത് നാര് അടങ്ങിയ പച്ചക്കറികളും പഴങ്ങളും ശീലമാക്കുന്നതാണെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഇന്നത്തെ കാലത്ത് പലര്‍ക്കും ഇത് വിശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ വിശുദ്ധ ഗ്രന്ഥം പോലും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നുണ്ട്. മികച്ച ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് സസ്യവിഭവങ്ങള്‍ എങ്ങനെയാണ് പങ്കു വഹിക്കുന്നതെന്ന്. ഉല്‍പത്തി പുസ്തകം ഒന്നാം അധ്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു. ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടു കൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു.

ദൈവം അരുളിച്ചെയ്തു: ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായി തരുന്നു, ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും ജീവശ്വാസമുള്ള സകലതിനും ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു.’ (ഉല്‍. 1:11-30).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.