ലോകാവസാനത്തെക്കുറിച്ച് ഫാത്തിമ മാതാവ് പ്രവചിച്ചിരുന്നോ?

    1917 ൽ പോർച്ചുഗലിലെ ഫാത്തിമയിൽ മൂന്ന് ഇടയക്കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ട സമയത്ത് മൂന്ന് രഹസ്യങ്ങളാണ് പരിശുദ്ധ ദൈവ മാതാവ് അവർക്ക് നൽകിയത് . അതിൽ മൂന്നാമത്തേത് 2000 ത്തിലാണ് ലോകത്തോട് വെളിപ്പെടുത്തപ്പെട്ടത്.

    അന്ന് വിശ്വാസത്തിനുവേണ്ടിയുള്ള തിരുസംഘത്തിന്റെ തലവനായിരുന്ന കർദിനാൾ ജോസഫ് റാറ്റ്സിംഗറിനാണ് (ബനഡിക്ട് പതിനാറാമൻ പാപ്പാ) ഈ മൂന്നാമത്തെ രഹസ്യം വിവരിക്കാനുള്ള ദൗത്യം ലഭിച്ചത്. ആ സമയത്ത് ലോകം മുഴുവൻ ചർച്ച ചെയ്തു, മൂന്നാമത്തെ രഹസ്യം ലോകാവസാനത്തെക്കുറിച്ച് ആയിരിക്കുമെന്ന്.

    അതേസമയം അവയിൽ ചില ഭാഗങ്ങൾ ഭയം ജനിപ്പിക്കുന്നതായിരുന്നു. മൂന്ന് ഇടയക്കുട്ടികളിൽ ഒരാളായ സിസ്റ്റർ ലൂസിയയുടെ എഴുത്തുകളിലും അങ്ങനെ വിവരിക്കുന്നുണ്ട്. കത്തുന്ന വാളുമായി നിൽക്കുന്ന മാലാഖ എന്നതിനെയൊക്കെ അന്ത്യവിധിയോട് പലരും താരതമ്യം ചെയ്യുകയുണ്ടായി. എന്നാൽ ഏറെക്കുറെ ശരിവച്ചെങ്കിലും സുവിശേഷത്തിൽ വിശ്വസിച്ചും ആശ്രയിച്ചും മുന്നോട്ടു പോകാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെയും തകർച്ചകളിൽ പതറാതെ ദൈവത്തെ ഹൃദയത്തിൽ സ്വീകരിച്ച് മുന്നോട്ടു പോകേണ്ടതിനെക്കുറിച്ചുമാണ് മൂന്നാമത്തെ രഹസ്യം പറയുന്നതെന്നാണ് ബനഡിക്ട് പതിനാറാമൻ പാപ്പാ നൽകിയ വിശദീകരണം.

    ലോകാവസാനം എന്നതിനെക്കുറിച്ച് ഫാത്തിമ മാതാവ് പറഞ്ഞിട്ടില്ല. എന്നാൽ നമ്മുടെ ആത്മാവിനെ സദാ ഒരുക്കത്തിൽ കാത്തുസൂക്ഷിക്കേണ്ടതിനെക്കുറിച്ച് മാതാവ് മുന്നറിയിപ്പ് നൽകുന്നുമുണ്ട്. പാപ്പാ പറഞ്ഞു. “അതുകൊണ്ട് ജാഗരൂകരായിരിക്കുവിൻ. കാരണം ആ ദിവസമോ മണിക്കൂറോ നിങ്ങൾ അറിയുന്നില്ല (മത്തായി :25:13)” എന്ന തിരുവചനം തന്നെയാണ് ഫാത്തിമ മാതാവ് നൽകിയ മൂന്നാമത്തെ സന്ദേശം എന്നാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.