ഗർഭസ്ഥ ശിശുവിനെ ചേർത്തു പിടിച്ചു: ഈ അമ്മയും കുഞ്ഞും തോൽപ്പിച്ചത് ക്യാൻസറിനെ

ഇറ്റലിയിലെ നേപ്പിൾസിനു സമീപമുള്ള ക്വാർട്ടോയിലുള്ള കോണ്‍ചീലിയ എന്ന സ്ത്രീ മൂന്ന് മാസം ഗർഭിണിയായിരിക്കുമ്പോൾ ആണ് തനിക്ക് സ്‌തനാർബുദം ആണെന്ന് മനസിലാക്കിയത്. ചികിത്സ തുടങ്ങേണ്ടതിന് ഡോക്ടർമാർ കുട്ടിയെ അബോർഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. “ഞാൻ ഇപ്പോൾ തന്നെ ഈ കുഞ്ഞിന്റെ അമ്മയാണ്, എനിക്ക് എൻ്റെ കുഞ്ഞിനെ കൊല്ലാനാവില്ല” എന്നായിരുന്നു കോണ്‍ചീലിയ എന്ന അമ്മയുടെ മറുപടി.

കാൻസറിന്‌ ശസ്ത്രക്രിയയും കീമോതെറാപ്പിയും നടത്താനായിരുന്നു ഡോക്ടർമാർ ഈ നിർദേശം മുമ്പോട്ടു വെച്ചത്. സ്വന്തം അപകടസാധ്യത പരിഗണിക്കാതെ ജനിക്കാനിരിക്കുന്ന കുഞ്ഞിനുവേണ്ടി ആ അമ്മ തൻ്റെ നിലപാടിൽ ഉറച്ചുനിന്നു. എന്നാൽ, ദൈവം ആ അമ്മയുടെ കൂടെയായിരുന്നു. നേപ്പിൾസിലെ പാസ്‌ക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ, സ്തനാർബുദ വിഭാഗം മേധാവി ഡോ. മൈക്കലിനോ ഡി ലോറൻറിസിനെ കണ്ടുമുട്ടി. ഗർഭാവസ്ഥയെ അപകടത്തിലാക്കാത്ത വിധത്തിലുള്ള ചികിത്സ നടത്തുവാൻ അങ്ങനെ തീരുമാനമായി.

കോണ്‍ചീലിയ എന്ന അമ്മ അസാമാന്യ ധൈര്യത്തോടെയാണ് ഈ സാഹചര്യങ്ങളോട് പ്രതികരിച്ചത്. ലോക്ക്ഡൗണിനിടയിലാണ് ചികിത്സ ആരംഭിച്ചത്. കീമോതെറാപ്പിയും തുടങ്ങി. ശാരീരികമായ ബുദ്ധിമുട്ടുകൾ ഏറെയുണ്ടായെങ്കിലും ദൈവത്തിൽ ആശ്രയം വെച്ച് കോൺസിഗ്ലിയ മുന്നോട്ട് പോയി. മനസ് ഇടറാതെ ധൈര്യപൂർവ്വം ജീവിക്കുവാൻ, ആത്മവിശ്വാസത്തോടെ രോഗത്തെ നേരിടുവാൻ അങ്ങനെ അവൾക്കായി.

ഈ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റുമായി സഹകരിച്ച് ആയിരുന്നു ചികിത്സ നടത്തിയത്. കുഞ്ഞിന് കുഴപ്പമൊന്നും ഉണ്ടാകാതിരിക്കുവാനായിരുന്നു ഇത്. അങ്ങനെ പൂർണ്ണ ആരോഗ്യത്തോടെ സെപ്റ്റംബർ 15 -ന് അറോറ എന്ന പെൺകുഞ്ഞു ജനിച്ചു. ഒപ്പം കാൻസർ ചികിത്സയും വിജയപ്രദമായിരുന്നു.

“ഞാൻ എന്റെ ഹൃദയത്തിന്റെ സ്വരം പിന്തുടർന്നു. എനിക്ക് ജീവിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ എനിക്കതിന് ആവുമായിരുന്നില്ല.” – കോണ്‍ചീലിയ പറയുന്നു. ഗർഭാവസ്ഥയിലുള്ള കുഞ്ഞിനുവേണ്ടി സ്വന്തം ജീവൻ പോലും അപകടത്തിലായ നിമിഷങ്ങളിൽ ഉറച്ച തീരുമാനത്തോടെ അവർ നിലനിന്നു. ഈ അമ്മ ആധുനിക ലോകത്തിന് ഒരു മാതൃകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.