മറിയത്തോടുള്ള ഭക്തിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പാപ്പയുടെ പുതുവത്സര സന്ദേശം 

പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി ക്രിസ്ത്യാനികളുടെ ജീവിതത്തിന്റെ കര്‍ത്തവ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ.  മറിയത്തോടുള്ള ഭക്തി കേവലം ഒരു ആത്മീയ ആചാരക്രമം മാത്രമല്ല എന്നും അത് ക്രിസ്തീയ ജീവിതത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുവര്‍ഷത്തോട് അനുബന്ധിച്ച് സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ നടന വിശുദ്ധ ബലിയില്‍ മറിയം എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു എന്ന വാക്യം വിശദീകരിക്കുകയായിരുന്നു പാപ്പാ.

വിശ്വാസം കേവലം  ഒരു ആശയമോ ആചാരമോ ആയി മാറരുതെന്നും നമുക്ക് അമ്മയുടെതായ ഒരു ഹൃദയം വേണമെന്നും എന്നാല്‍ മാത്രമേ നമുക്ക് ദൈവത്തിന്റെ ആര്‍ദ്രമായ സ്നേഹം മറ്റുള്ളവരിലേയ്ക്ക് പകരുവാനും ചുറ്റുമുള്ളവരുടെ ഹൃദയമിടിപ്പ്‌ അനുഭവിക്കുവാനും കഴിയുകയുള്ളൂ എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ ഗ്രന്ഥത്തില്‍ മറിയം ക്രിസ്തുവിന്റെ ജനനത്തെ കുറിച്ചോ അതിനു ശേഷമോ ഒന്നും തന്നെ സംസാരിക്കുന്നില്ല എന്നും എല്ലാം ഹൃദയത്തില്‍ സംഗ്രഹികുകയും അതിന്റെ കുറിച്ച് ധ്യാനിക്കുകയും ആയിരുന്നു എന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ജീവിതത്തിലെ നിര്‍ണ്ണായകമായ സാഹചര്യങ്ങളില്‍  നാം നമ്മെ തന്നെ എങ്ങനെ  ശാന്തതയോടെ നിലനിര്‍ത്തണം എന്ന് മാതാവിന്റെ നിശബ്ദത നമ്മെ പഠിപ്പിക്കുന്നു എന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.