സമർപ്പിതർ സന്തോഷത്തോടെയും സമാധാനത്തോടെയും നർമ്മബോധത്തോടെയും ജീവിക്കണം: പാപ്പാ

സമർപ്പിതർ ജീവിതത്തിൽ സന്തോഷവും സമാധാനവും നർമ്മബോധവും ഉള്ളവരാകണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. അതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമെന്നും ക്രിസ്തു ജീവിതത്തിൽ എന്നും സന്തോഷം പ്രകടിപ്പിച്ച വ്യക്തിയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

CLAR സംഘടിപ്പിക്കുന്ന സമർപ്പണ ജീവിതത്തിന്റെ വെർച്വൽ കോണ്ടിനെന്റൽ കോൺഗ്രസിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്ത് സംസാരിച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. ആഗസ്റ്റ് 13 മുതൽ 15 വരെ “ഇന്റർ കോർഗ്രിഗേഷണൽ സമർപ്പണജീവിതത്തിലേക്ക്, ഭൂഖണ്ഡാന്തരത്തിലേക്ക്” എന്ന വിഷയത്തിലാണ് കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.

“യേശുവിനോടൊപ്പമുള്ളത് സന്തോഷകരമായ അനുഭവമാണ്. നർമ്മബോധത്തിന്റെ പവിത്രത നൽകാനുള്ള ശേഷി കൂടിയാണ് അത്. ഈ സന്തോഷം ക്രിസ്തുവിന്റെ ജീവിതത്തിൽ പ്രകടമായിരുന്നു. ദൈവജനത്തിന് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സാക്ഷ്യമാണിത്. സമർപ്പിതജീവിതം ഒരു യാത്രയാണ്. കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്ന യാത്ര. നമ്മൾ എന്താണ് ചെയ്യേണ്ടത്? ദൈവജനത്തെ ബഹുമാനിക്കുക, സുവിശേഷം പങ്കുവയ്ക്കുക, ബാക്കിയുള്ളവരെ പരിശുദ്ധാത്മാവിന് വിട്ടുകൊടുക്കുക” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.