ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി: തീയതി പ്രഖ്യാപനം നാളെ

വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായം പിള്ള കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നു. വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ തീയതി നാളെ അറിയിക്കും. ദേവസഹായം പിള്ള ഉൾപ്പെടെ ഏഴുപേരുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനു മുന്നോടിയായുള്ള കർദ്ദിനാൾമാരുടെ കൺസിസ്റ്ററി നാളെ നടക്കുമെന്ന് സിസിബിഐ അറിയിച്ചു.

വിശുദ്ധപദവി പ്രഖ്യാപനം സെപ്റ്റംബറിൽ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നതെന്ന്‌ കോട്ടാർ രൂപതയിലെ ദേവസഹായം പിള്ള സർവീസ് സൊസൈറ്റിയിലെ വൈസ് പ്രസിഡണ്ട് അമലഗിരി വെളിപ്പെടുത്തി. മുപ്പത്തിയൊമ്പതാം വയസിൽ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ദേവസഹായം പിള്ള ഭാരത സഭയിലെ പ്രഥമ അൽമായ രക്തസാക്ഷിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.