സ്‌കൂളിലുണ്ടായ വെടിവയ്പ്; വേദന പങ്കുവച്ച് ഡിട്രോയിറ്റ് ആർച്ചുബിഷപ്പ്

അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്ത് പതിനഞ്ചു വയസുകാരൻ ഹൈസ്കൂളിൽ നടത്തിയ വെടിവയ്പ്പിൽ രണ്ടു പെൺകുട്ടികളടക്കം മൂന്ന് സഹപാഠികൾ കൊല്ലപ്പെട്ടു. ഈ സംഭവത്തെ ‘ഹൃദയഭേദകം’ എന്നാണ് ഡിട്രോയിറ്റ് ആർച്ചുബിഷപ്പ് അലൻ വിഗ്‌നെറോൺ വിശേഷിപ്പിച്ചത്. വെടിവയ്പ്പിൽ ടീച്ചർ അടക്കം ഏഴ് സഹപാഠികൾക്ക് പരിക്കേറ്റു.

“ഓക്‌സ്‌ഫോർഡ് ഹൈസ്‌കൂളിലെ ഭയാനകമായ ദുരന്തത്തെക്കുറിച്ച് കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നു. ഡിട്രോയിറ്റ് അതിരൂപതയിലെ വൈദികർക്കും സമർപ്പിതർക്കും വിശ്വാസീ സമൂഹത്തിനും വേണ്ടിയും ഈ ആക്രമണത്തിന് ഇരകളായവർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു. ശാരീരികമായോ, വൈകാരികമായോ, ആത്മീയമായോ മുറിവേറ്റ എല്ലാവരെയും പരിശുദ്ധ അമ്മ തന്റെ സ്‌നേഹത്താൽ പൊതിഞ്ഞ് അവർക്ക് ആശ്വാസം പകരട്ടെ” – ആർച്ചുബിഷപ്പ് വിഗ്നറോൺ തന്റെ ട്വീറ്ററിൽ കുറിച്ചു.

ഡിട്രോയിറ്റിൽ നിന്നും 65 കിലോമീറ്റർ അകലെ ഓക്സ്ഫഡ് പട്ടണത്തിലായിരുന്നു സംഭവം. അക്രമി പിന്നീട് പൊലീസിൽ കീഴടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.