പരാഗ്വേയിൽ ദൈവാലയത്തിനു നേരെ ആക്രമണം: സക്രാരി നശിപ്പിച്ചു

പരാഗ്വേയിൽ സാൻ ജോസ് ഡി ലോസ് അർറോയോസിലെ സാൻ ജോസ് എസ്പോസോ ഇടവകയിൽ അക്രമികൾ സക്രാരി തകർക്കുകയും മാതാവിന്റെ രൂപം നശിപ്പിക്കുകയും ചെയ്തു. തിരുവോസ്തികൾ ദൈവാലയത്തിനുള്ളിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നു.

അജ്ഞാതരായ അക്രമിസംഘം ദൈവാലയത്തിന്റെ പ്രധാനവാതിൽ തകർത്താണ് ഉള്ളിൽ കടന്നത്. മാതാവിന്റെ രൂപവും ദൈവാലയത്തിലെ ബലിപീഠത്തിലെ തിരുവസ്ത്രങ്ങളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. എന്നാൽ, പള്ളിയിൽ നിന്ന് ഒന്നും മോഷ്ടിക്കപ്പെട്ടിട്ടില്ല. അക്രമികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.