ഡെൻവറിലെ ഏറ്റവും വലിയ ഗർഭച്ഛിദ്ര ക്ലിനിക്കിനു മുൻപിൽ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി വിശ്വാസികൾ

ഡെൻവറിലെ 400 -ലധികം കത്തോലിക്കർ സംസ്ഥാനത്തെ ഏറ്റവും വലിയ ഗർഭച്ഛിദ്ര ക്ലിനിക്കിനു ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി. ഡെൻവർ അതിരൂപത ഈ പ്രാർത്ഥനാകൂട്ടായ്മ സംഘടിപ്പിച്ചത്, ഗർഭച്ഛിദ്രം മൂലമുണ്ടായ മുറിവുകൾക്ക് ആത്മീയപരിഹാരം നേടുക എന്ന ലക്ഷ്യത്തോടെയാണ്.

സെന്റ് ജോൺ വിയാനി തിയോളജിക്കൽ സെമിനാരിയിലെ വൈദികാർത്ഥികൾ, വൈദികർ, സിസ്റ്റേഴ്സ് ഓഫ് ലൈഫ് സമർപ്പിതർ എന്നിവരും അതിരൂപതയിലുടനീളമുള്ള ഇടവകകളിൽ നിന്നുള്ള കത്തോലിക്കരും ഈ ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തു. “എല്ലാ പ്രായക്കാരും – നവജാത ശിശുക്കൾ, ഗർഭിണികളായ അമ്മമാർ, പ്രായമായവർ, മധ്യവയസ്‌ക്കർ എന്നിവർ – പ്രാർത്ഥനയിൽ ഒത്തുകൂടിയപ്പോൾ ശബ്ദമില്ലാത്തവർക്കായി ശബ്ദമുയർത്തുന്നത് വളരെ സന്തോഷകരമായ അനുഭവമായിരുന്നു” – ഇടവകക്കാരിൽ ഒരാൾ അഭിപ്രായപ്പെട്ടു.

ഈ ക്ലിനിക് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ അബോർഷൻ ക്ലിനിക്കാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.