തൃശൂർ രൂപതാംഗമായ ഫാ. സെബാസ്റ്റ്യന്‍ അറയ്ക്കല്‍ നിര്യാതനായി

തൃശൂര്‍ അതിരൂപതയിലെ സീനിയര്‍ വൈദികന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ അറയ്ക്കല്‍ 2019 സെപ്തംബര്‍ 20ന് രാവിലെ 6:30ന് അന്തരിച്ചു. മൃതസംസ്‌കാരശൂശ്രൂഷ സെപ്തംബര്‍ 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാവറട്ടി പള്ളിയില്‍ അഭിവന്ദ്യ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

മൃതദേഹം സെപ്തംബര്‍ 20 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ 4 മണി വരെ തൃശൂര്‍ സെന്റ് ജോസഫ് വൈദിക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷം പാവറട്ടിയിലുള്ള സഹോദര പുത്രന്‍ ജോഷിയുടെ വസതിയിലേക്കു കൊണ്ടുപോകും. സെപ്തംബര്‍ 21 ഉച്ചകഴിഞ്ഞ് 2 മണിക്ക് മൃതസംസ്‌കാര ശുശ്രൂഷയുടെ ആദ്യഭാഗം വീട്ടില്‍ നിന്ന് ആരംഭിക്കുന്നു. തുടർന്നുള്ള ഭാഗങ്ങള്‍ 3 മണിക്ക് പാവറട്ടി ഇടവക പള്ളിയില്‍ നടത്തപ്പെടുു.

പരേതരായ അറയ്ക്കല്‍ ഇട്ടൂപ്പ് – കൊച്ചുമറിയം ദമ്പതികളുടെ മകനായി 1940 മാര്‍ച്ച് 9 ന് തൃശ്ശൂര്‍ അതിരൂപതയിലെ പാവറട്ടിയില്‍ ജനിച്ചു. തൃശ്ശൂര്‍ മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി എിവിടങ്ങളിലെ വൈദികപരിശീലനം പൂര്‍ത്തിയാക്കിയശേഷം 1967 മാര്‍ച്ച് 11-ന് ലൂര്‍ദ്ദ് കത്തീഡ്രലില്‍ വച്ച് മാര്‍ ജോര്‍ജ്ജ് ആലപ്പാട്ട് പിതാവില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ചു.

ഇരിങ്ങാലക്കുട രൂപതയിലെ ആളൂര്‍, സെന്റ് തോമസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ അസ്‌തേന്തിയായും, താഴേക്കാട് (ഇരിങ്ങാലക്കുട രൂപത), തൃശ്ശൂര്‍ അതിരൂപതയിലെ തൊയക്കാവ്, തിരൂര്‍, തങ്ങാലൂര്‍, ചിറ്റാട്ടുകര, എളവള്ളി, എരുമപ്പെട്ടി, കടങ്ങോട്, പാത്രമംഗലം, വെള്ളറക്കാട്, ഏനാമ്മാവ്, അരിമ്പൂര്‍, തൃപ്രയാര്‍, മുണ്ടത്തിക്കോട്, ആമ്പക്കാട്, പുലക്കാട്ടു കര, മുളയം എന്നിവിടങ്ങളില്‍ വികാരിയായും പഴുവില്‍ ഫൊറോന വികാരിയായും ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരൂരുള്ള മാറാന്‍കുന്ന് റോഡ്, ചിറ്റാട്ടുകരയിലെ പള്ളിക്കുളം റോഡ്, തങ്ങാലൂരിലെ കാരോര്‍ റോഡ്, വെങ്കടിങ്ങിലുള്ള മാക്കാന്‍കടവ് റോഡ് എിവയുടെ നിര്‍മ്മാണത്തിനും അരിമ്പൂര്‍ ഇടവകയിലെ പാരിഷ് ഹാള്‍ നിര്‍മ്മാണത്തിനും നേതൃത്വം വഹിച്ചിട്ടുണ്ട്. ബഹു. സെബാസ്റ്റ്യന്‍ അച്ചന്‍ അമ്പത്തിയൊാേളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ സെന്റ് ജോസഫ്‌സ് വൈദികമന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

പരേതരായ ജോര്‍ജ്ജ്, ജോസ്, റെജീന, ജോണി എന്നിവരും റോസിലിയും സഹോദരരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.