കര്‍ദ്ദിനാള്‍ ഹെന്റി ഷ്വറി കാലം ചെയ്തു

സ്വിറ്റ്‌സര്‍ലണ്ടിലെ സിയോണ്‍ രൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഹെന്റി ഷ്വറി (CARD. HENRI SCHWERY) കാലം ചെയ്തു. 88 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് വ്യാഴാഴ്ചയാണ് (07/01/21) അന്ത്യം സംഭവിച്ചത്.

ആരോഗ്യപരമായ കാരണങ്ങളാല്‍ 1995-ല്‍ രൂപതാഭരണത്തില്‍ നിന്ന് വിരമിച്ചതിനുശേഷം കര്‍ദ്ദിനാള്‍ ഷ്വറി തന്റെ ജന്മസ്ഥലമായ സാന്‍ ലെയൊണാര്‍ദില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1932 ജൂണ്‍ 14-ന് ജനിച്ച കര്‍ദ്ദിനാള്‍ ഹെന്റി ഷ്വറി, 1957-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും 1977-ല്‍ മെത്രാനായി അഭിഷിക്തനാകുകയും 1991-ല്‍ കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുകയും ചെയ്തു.

അദ്ദേഹം സ്വിറ്റ്‌സര്‍ലണ്ടിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ വരുന്ന പതിനൊന്നാം തീയതി തിങ്കളാഴ്ചയായിരിക്കും സിയോണിലെ കത്തീദ്രലില്‍ കര്‍ദ്ദിനാള്‍ ഹെന്റി ഷ്വറിയുടെ അന്തിമപോചാര മൃതസംസ്‌ക്കാര കര്‍മ്മങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.