കര്‍ദ്ദിനാള്‍ സേര്‍ജൊ റിവേരാ കാലം ചെയ്തു

മെക്സിക്കോയിലെ സാലപ അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരുന്ന കര്‍ദ്ദിനാള്‍ സേര്‍ജൊ ഒബേസോ അന്തരിച്ചു. ആഗസ്റ്റ് 11-ാം തീയതി ഞായറാഴ്ച ജന്മനാടായ സാലപയില്‍ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 88 വയസ്സായിരുന്നു.

അന്തിമോപചാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച, ആഗസ്റ്റ് 13-ാം തീയതി ഉച്ചയ്ക്ക്  12 മണിക്ക്  സാലപാ അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍ നടത്തപ്പെടുമെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസ്താവന അറിയിച്ചു.
48 വര്‍ഷക്കാലം മെത്രാനായും, 65 വര്‍ഷക്കാലം വൈദികനായും വിശ്വസ്തതയോടെ ജീവിച്ച കര്‍ദ്ദിനാള്‍ സേര്‍ജൊ റിവേരാ, മെക്സിക്കോയുടെ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനായി 3 തവണ സ്തുത്യര്‍ഹമായ സേവനം ചെയ്തിട്ടുണ്ട്. സഭയും രാഷ്ട്രവും തമ്മിലുണ്ടായിട്ടുള്ള തെറ്റിദ്ധാരണകളിലെ സമാധാന ദൂതനായും, നാടിന്‍റെ സാമൂഹ്യസമുദ്ധാരകനുമായിരുന്നു കര്‍ദ്ദിനാള്‍ സേര്‍ജോ. തന്‍റെ അജപാലന ശുശ്രൂഷയ്ക്കൊപ്പം സാമൂഹ്യരംഗത്തും, വൈദികരുടെ രൂപീകരണത്തിലും, ജനക്ഷേമത്തിനുമായി കര്‍ദ്ദിനാള്‍ സേര്‍ജൊ ചെയ്തിട്ടുള്ള സേവനങ്ങള്‍ വളരെ വലുതാണെന്ന് മെത്രാന്‍ സംഘത്തിന്‍റെ പ്രസ്താവന വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.