പാപ്പായുടെ ഇറാഖ് യാത്രയുടെ സമയക്രമം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി

മാര്‍ച്ച് 5 മുതല്‍ 8 വരെ നീളുന്നതാണ് ഫ്രാന്‍സിസ് പാപ്പായുടെ 33-ാമത് ഇറാഖ് അപ്പസ്‌തോലിക യാത്ര. ‘നിങ്ങളെല്ലാവരും സഹോദരങ്ങളാണ്….’ എന്ന സുവിശേഷസൂക്തമാണ് ഈ സാഹോദര്യ സന്ദര്‍ശനത്തിന്റെ ആപ്തവാക്യമായി പാപ്പാ സ്വീകരിച്ചിരിക്കുന്നത് (മത്തായി 23:8).

മാര്‍ച്ച 5 വെള്ളിയാഴ്ച തുടക്കം

രാവിലെ റോമില്‍ നിന്നും പുറപ്പെടുന്ന പാപ്പാ, തലസ്ഥാന നഗരമായ ബാഗ്ദാദില്‍ എത്തി, അവിടെ നിന്നും നജാഫ്, ഊര്‍, ഏബ്രില്‍, മൊസൂള്‍, ക്വരഘോഷ് എന്നീ അഞ്ചു പുരാതന നഗരങ്ങളും ജനസമൂഹങ്ങളും കേന്ദ്രീകരിച്ചാണ് സന്ദര്‍ശനം നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ റോമിലെ 7.30-ന് റോമിലെ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിലേയ്ക്ക് പുറപ്പെട്ട് പ്രാദേശികസമയം ഉച്ചതിരിഞ്ഞ് 2 മണിക്ക് ബാഗ്ദാദിലെ രാജ്യാന്തര വിമാനത്താവളത്തില്‍ പാപ്പാ വിമാനം ഇറങ്ങുന്നതോടെ നാലു ദിവസങ്ങള്‍ നീളുന്ന യാത്രയ്ക്ക് തുടക്കമാകും..

വെള്ളിയാഴ്ച ഇറാഖിലെ സമയം ഉച്ചകഴിഞ്ഞ്

02.00 മണിക്ക് – വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണം.
02.10 വിമാനത്താവളത്തിലെ ലോഞ്ചില്‍ വച്ച് പ്രധാനമന്ത്രിയുമായി സ്വകാര്യ കൂടിക്കാഴ്ച.
03.00 ബാഗ്ദാദിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ ഔദ്യോഗിക സ്വീകരണം.
03.15 പ്രസിഡന്റിന്റെ കൊട്ടാരത്തിലെ സൗഹൃദകൂടിക്കാഴ്ച.
03.45 രാഷ്ട്രപ്രതിനിധികളും നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച പ്രസിഡെന്‍ഷ്യല്‍ ഹാളില്‍. ഇറാഖില്‍ ഫ്രാന്‍സിസ് പാപ്പായുടെ ആദ്യപ്രഭാഷണം (1).

വെള്ളിയാഴ്ച വൈകുന്നേരം

04.40-ന് മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, മതാദ്ധ്യാപകര്‍ എന്നിവരുമായി ബാഗ്ദാദിലെ രക്ഷാകര നാഥയുടെ നാമത്തിലുള്ള ഭദ്രാസനദേവാലയത്തില്‍ കൂടിക്കാഴ്ച.
പാപ്പായുടെ പ്രഭാഷണം (2).

മാര്‍ച്ച് 6 – ശനിയാഴ്ച നജാഫ്, ഊര്‍ സന്ദര്‍ശനം

07.45 രാവിലെ വിമാനമാര്‍ഗ്ഗം ബാഗ്ദാദില്‍നിന്നും നജാഫിലേയ്ക്ക്.
08.30 നജാഫില്‍ വിമനമിറങ്ങും.
09.00 നജാഫിലെ ഇസ്ലാമിക നേതാവ് വലിയ ആയത്തൊള്ള സായിദ് അലി അല്‍-ഹൂസ്സൈനി-സിസ്താനിയുമായുള്ള സൗഹൃദകൂടിക്കാഴ്ച.
10.00 നജാഫില്‍നിന്നും വിമാനമാര്‍ഗ്ഗം നസ്സീറിയായിലേയ്ക്ക്.
10.50 നസ്സീറയയില്‍ വിമാനമിറങ്ങും.
11.10 ഊര്‍ താഴ്വാരത്തുവച്ച് വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ച. പാപ്പായുടെ പ്രഭാഷണം (3).
12.30ന് നസ്സീറയയില്‍നിന്നും ബാഗ്ദാദിലേയ്ക്കു മടങ്ങും.
01.20-ന് ബാഗ്ദാദിലെത്തി വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ വിശ്രമിക്കും.

ശനിയാഴ്ച വൈകുന്നേരം

06.00 മണിക്ക് വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തില്‍ ബാഗ്ദാദിലുള്ള കാല്‍ദിയന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിക്കും. പാപ്പായുടെ വചനപ്രഭാഷണം (4)

മാര്‍ച്ച് 7 ഞായര്‍ ബാഗ്ദാദില്‍നിന്നും ഏബ്രില്‍, മൊസൂള്‍, ക്വരകോഷ് നഗരങ്ങളിലേയ്ക്ക്

രാവിലെ
07.15-ന് ഏബ്രിലിലേയ്ക്ക് വിമാനമാര്‍ഗ്ഗം.
08.20 ഏബ്രിലില്‍ ഇറങ്ങും.്യു
08.30ന് ഇറാഖ് കുര്‍ദിസ്ഥാന്‍ സ്വതന്ത്ര പ്രവിശ്യയുടെ പ്രസിഡന്റ്, പ്രധാനമന്ത്രി നെചിര്‍വ്വാന്‍ ബര്‍സാനി, മസ്‌റൂര്‍ ബര്‍സാനി എന്നിവരുമായുള്ള ഏബ്രില്‍ വിമാനത്താവളത്തിലെ വിശിഷ്ടാതിഥികളുടെ ലോഞ്ചില്‍വച്ച് സ്വകാര്യകൂടിക്കാഴ്ച.
09.00-ന് ഹെലിക്കോപ്റ്ററില്‍ മൊസൂളിലേയ്ക്ക്.
09.35-ന് മൊസൂളില്‍ ഇറങ്ങും.
10.00 ഹോഷ് അല്‍-ബേയാ ദേവാലയങ്കണത്തില്‍വച്ച് യുദ്ധത്തില്‍
കൊല്ലപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനശുശ്രൂഷ.
പാപ്പായുടെ പ്രത്യേക പ്രാര്‍ത്ഥന (5) .
10.55 മൊസൂളില്‍നിന്നും ഹെലിക്കോപ്റ്ററില്‍ ക്വരകോഷിലേയ്ക്ക്.
11.10-ന് ക്വരകോഷില്‍ ഇറങ്ങും.
11.30 അമലോത്ഭവനാഥയുടെ ക്വരകോഷിലെ ദേവാലയത്തില്‍വച്ച് സ്ഥലത്തെ വിശ്വാസികളുമായുള്ള കൂടിക്കാഴ്ച.
പാപ്പായുടെ പ്രഭാഷണം (6).
ത്രികാലപ്രാര്‍ത്ഥനയും ഹ്രസ്വസന്ദേശവും.
12.15-ന് ഹെലിക്കോപ്റ്ററില്‍ ഹേബ്രിലിലേയ്ക്കു മടങ്ങും.

വൈകുന്നേരം

04.00 മണിക്ക് ഹേബ്രിലിലെ ഫ്രാസോ ഹരീരി സ്റ്റേഡിയത്തില്‍
സമൂഹബലിയര്‍പ്പണം. പാപ്പായുടെ വചനപ്രഘോഷണം (7)
06.10ന് ദിവ്യബലിക്കുശേഷം പാപ്പാ വിമാനത്തില്‍ ബാഗ്ദാദിലേയ്ക്കു മടങ്ങും.
07.15 ബാഗ്ദാദില്‍ വിമാനമിറങ്ങി. വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ വിശ്രമിക്കും.

മാര്‍ച്ച് 8 തിങ്കളാഴ്ച ബാഗ്ദാദി -റോം മടക്കയാത്ര

09.20-ന് ഇറാഖിലെ സമയം രാവിലെ ബാഗ്ദാദ് രാജ്യാന്തര
വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയയപ്പ്.
09.40 ബാഗ്ദാദ്-റോം മടക്കയാത്ര.
12.55 ഇറ്റലിയിലെ സമയം ഉച്ചയോടെ റോമിലെ ചമ്പീനോ
വിമാനത്താവളത്തില്‍ ഇറങ്ങി പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങും.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.