കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ദീപശിഖാപ്രയാണം സംഘടിപ്പിച്ചു

മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലി വർഷാരംഭത്തോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ 2022 മെയ്‌ 1-ന് ദീപശിഖാപ്രയാണം നടത്തി. കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ, മാനന്തവാടി രൂപതയുടെ ക്രാന്തദർശി ദിവംഗതനായ അഭിവന്ദ്യ മാർ ഇമ്മാനുവേൽ പോത്തനാമൂഴി പിതാവിന്റെ കബറിടത്തിൽ വച്ച് മാനന്തവാടി കത്തീഡ്രൽ വികാരി ഫാ. സണ്ണി മഠത്തിൽ കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡന്റ്‌ ശ്രീ. റ്റിബിൻ വർഗീസ് പാറയ്ക്കലിന് ദീപശിഖ നൽകി ആരംഭിച്ച പ്രയാണം, ദ്വാരക പാസ്റ്ററൽ സെന്ററിൽ രൂപത സഹരക്ഷാധികാരി മോൺ. പോൾ മുണ്ടോളിക്കലിനു കൈമാറിക്കൊണ്ട് സമാപിപ്പിച്ചു.

ഏപ്രിൽ 26 മുതൽ 29 വരെ രൂപതയുടെ വിവിധ പ്രദേശങ്ങളിലായി നടന്ന വിളംബരയാത്രയുടെ സമാപനമായ ദീപശിഖാപ്രയാണത്തിൽ ഇരുനൂറോളം യുവജനങ്ങൾ പങ്കാളികളായി. കെ.സി.വൈ.എം മാനന്തവാടി വൈസ് പ്രസിഡന്റ്‌ നയന മുണ്ടക്കാത്തടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുറത്ത്, കോഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, ട്രഷറർ അനിൽ അമ്പലത്തിങ്കൽ സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങളായ ജിഷിൻ മുണ്ടക്കാത്തടത്തിൽ, ഗ്രാലിയ അന്ന അലക്സ്‌ വെട്ടുകാട്ടിൽ, സംസ്ഥാന സെനറ്റ് അംഗം ടെസിൻ തോമസ് വയലിൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറയ്ക്കത്തോട്ടത്തിൽ, ആനിമേറ്റർ സി. സാലി ആൻസ് സി.എം.സി, തരിയോട് മേഖല ഡയറക്ടർ ഫാ. സിനീഷ് പുത്തൻപുരയിൽ, രൂപതാ സിൻഡിക്കേറ്റ്, മേഖല ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.