ദയാവധം വേണ്ട! ഒറ്റക്കെട്ടായി തീരുമാനമെടുത്ത് ക്രൈസ്തവരും മുസ്ലീങ്ങളും യഹൂദരും

“ഏതു തരത്തിലുള്ള ദയാവധത്തെയും തങ്ങള്‍ എതിര്‍ക്കുന്നു” എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്ത്യാനികളും മുസ്ലിങ്ങളും യഹൂദരും. ദയാവധത്തെ പ്രതികൂലിച്ചുകൊണ്ട് വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും യഹൂദരുടെയും പ്രതിനിധികള്‍ ഒപ്പ് വച്ചു.

ദയാവധം, മനുഷ്യജീവന്റെ ആന്തരികമൂല്യത്തിന് വിരുദ്ധമാണെന്നും അതിനാല്‍ തന്നെ ധാര്‍മ്മികമായും മതപരമായും അത് തെറ്റാണെന്നും ദയാവധത്തിനു പകരം പാലിയേറ്റീവ് കെയറാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

മരണാസന്നരായവരെ ശുശ്രൂഷിക്കേണ്ടത് ദൈവദത്തമായ ജീവനെ ആദരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നവരെന്ന നിലയ്ക്ക് നമ്മുടെ കടമയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ പ്രഖ്യാപനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്രായേലിലെ റബ്ബി അവ്രഹാം സ്റ്റീന്‍ബര്‍ഗാണ്. അദ്ദേഹം ഇക്കാര്യം ഫ്രാന്‍സിസ് പാപ്പായുമായി പങ്കുവയ്ക്കുകയും പാപ്പാ വത്തിക്കാന്‍ അക്കാദമി ഫോര്‍ ലൈഫിനെ ചുമതല ഏല്‍പിക്കുകയും ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.