ആഫ്രിക്കന്‍ നാടുകളുടെ കടം എഴുതിത്തള്ളുന്നതിനുള്ള പ്രചാരണ പരിപാടിക്ക് വത്തിക്കാന്റെ പിന്തുണ

Community volunteers put the masks on as they prepare to distribute food packages during a 21-day nationwide lockdown aimed at limiting the spread of the coronavirus disease (COVID-19) in a township in Cape Town, South Africa, April 17, 2020. REUTERS/Mike Hutchings - RC2B6G97FVIN

ആഫ്രിക്കന്‍ നാടുകളുടെ കടം എഴുതിത്തള്ളുന്നതിനുള്ള പ്രചാരണ പരിപാടിക്ക് വത്തിക്കാന്റെ പിന്തുണ. സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാന്‍ വിഭാഗവും കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സമിതിയും കാരിത്താസ് ആഫ്രിക്ക, ആഫ്രിക്കയിലെയും മഡഗാസ്‌ക്കറിലെയും മെത്രാന്മാരുടെ സംഘം, ആഫ്രിക്കയിലെയും മഡഗാസ്‌ക്കറിലെയും ഇശോസഭാസംഘം, കിഴക്കെ ആഫിക്കയിലെയും മദ്ധ്യാഫ്രിക്കയിലെയും സമര്‍പ്പിതകളുടെ സമിതി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വെബിനാറിലാണ് ഈ പ്രചാരണപരിപാടിക്ക് തുടക്കമായത്. സമഗ്രമാനവവികസനത്തിനായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വ അപ്പിയ ടര്‍ക്‌സണ്‍ ആണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്.

ആഫ്രിക്കയ്ക്കായി നീക്കിവയ്ക്കുന്ന വിഭവങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തുകയും ജനങ്ങളുടെ വളര്‍ച്ചയ്ക്കും ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമായി വിനിയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെയും ഏറ്റം ദുര്‍ബ്ബലരുടെയും പേരില്‍ കാര്യങ്ങളെ വീക്ഷിക്കുകയും വിധിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് ആഫ്രിക്കയിലെ കാരിത്താസ് സംഘടനയുടെ അദ്ധ്യക്ഷനായ ഘാനയിലെ കുമാസി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഗബ്രിയേല്‍ ജസ്റ്റിസ് യാവ് അനോക്യെ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.