മതപരിവർത്തനം ആരോപിച്ച് കർണ്ണാടകയിൽ ദളിത് ക്രിസ്ത്യൻ കുടുംബത്തെ ആക്രമിച്ചു

കർണ്ണാടകയിൽ ക്രൈസ്തവർക്ക് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം തുടരുന്നു. മതപരിവർത്തനം ആരോപിച്ച് ബെളഗാവി ജില്ലയിലെ തുക്കനാട്ടി ഗ്രാമത്തിൽ ദളിത് കുടുംബത്തെ തീവ്ര ഹിന്ദുത്വവാദികൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.

പരിക്കേറ്റവരെല്ലാം മുഡലഗി പട്ടണത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പാസ്റ്റർ അക്ഷയകുമാർ കരംഗവിയുടെ വീട്ടിൽ പ്രാർത്ഥന നടത്തവേ ഹിന്ദുത്വവാദികൾ വീട്ടിലേക്ക് ഇടിച്ചുകയറി പ്രാർത്ഥന നിറുത്താൻ ആവശ്യപ്പെട്ടു. അക്ഷയകുമാറിന്റെ കുടുംബം അയൽവാസികളെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിക്കുകയാണെന്ന് അക്രമികൾ ആരോപിച്ചു. പാസ്റ്ററുടെ ഭാര്യയുടെ ദേഹത്തേക്ക് അക്രമികൾ ചൂട് സാമ്പാർ ഒഴിച്ചു.

കർണ്ണാടക നിയമസഭ ഈയിടെ മതപരിവർത്തന നിരോധനബിൽ പാസാക്കിയിരുന്നു. ഇതിന് ശേഷം കർണാടകയിൽ ക്രൈസ്തവർക്ക് നേരെ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.