വി. കുര്‍ബാനയും അനുദിന വചനവും : ഡിസംബര്‍ 9

ദൂതന്‍ അവളുടെ അടുത്തു വന്നു പറഞ്ഞു; ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ! (ലൂക്കാ 1 : 28).

മാലാഖയുടെ ഈ അഭിവാദനത്തിന്റെ അർത്ഥം മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്ന മറിയത്തിന് ദൈവദൂതൻ തന്നെ വ്യക്തമാക്കി കൊടുക്കുന്നു. ‘മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു’ (ലൂക്കാ 1 : 30). ദൈവസന്നിധിയിലായിരുന്ന് കൃപ കണ്ടെത്തിയ മറിയത്തെപ്പോലെ കൃപ കണ്ടെത്തേണ്ടവരാണ് നമ്മൾ. കൃപയുടെ നീർച്ചാലൊഴുകുന്ന പരിശുദ്ധ കുർബാനയിൽ പങ്കെടുത്ത് കുർബാന സ്വീകരിക്കുന്നത് വഴിയാണ് നാമും കൃപയാൽ നിറയുന്നത്.

പരിശുദ്ധ കുർബാനയിൽ/ദിവ്യകാരുണ്യത്തിൽ നിന്നൊഴുകുന്ന കൃപ സ്വീകരിച്ച് കുർബാന ജീവിക്കുന്നവരായിത്തീരാം. ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയ മറിയത്തെപ്പോലെ നമുക്ക് കുർബാനയുടെ സന്നിധിയിൽ കൃപ കണ്ടെത്താം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.