വിശുദ്ധ കുര്‍ബാനയും അനുദിനവചനവും: ഡിസംബര്‍ 19

വിശ്വസ്തതയെ കുറിച്ചുള്ള ഈശോയുടെ പ്രബോധനത്തിൽ വിശ്വസ്തരായവരെയാണ് “യഥാർത്ഥ ധനം” (ലൂക്കാ 16:11) ഏൽപ്പിക്കുന്നതെന്ന് ഈശോ പറഞ്ഞു വയ്ക്കുന്നു.

ഈ ലോകത്ത് നിന്ന് പിതാവിന്റെ സന്നിധിയിലേക്ക് പോയപ്പോൾ ഈശോ നമുക്ക് തന്നിട്ടു പോയ “യഥാർത്ഥ ധനം” ആണ് പരിശുദ്ധ കുർബാന. വിശ്വസ്തരായ ഭൃത്യരെപ്പോലെ ലോകാവസാനം വരെ പൂർണ്ണതയിൽ കർത്താവിന്റെ ബലിപീഠത്തിൽ നാം അനുഷ്ഠിക്കുകയും, പൂർണ്ണഹൃദയ വിശുദ്ധിയോടെ സ്വീകരിക്കുകയും ചെയ്യേണ്ട രഹസ്യമാണിത്. ശത്രുക്കളുടെ കരങ്ങളിൽ വിട്ടു കൊടുക്കാതെ “യഥാർത്ഥ ധനം” ആയ പരിശുദ്ധ കുർബാനയുടെ മഹത്വത്തിന് മങ്ങലേൽപ്പിക്കാതെ കാത്തുസൂക്ഷിക്കുന്ന വിശ്വസ്തരായ ഭൃത്യരായിത്തീരാം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.