വിശുദ്ധ കുര്‍ബാനയും അനുദിനവചനവും: മാര്‍ച്ച് 11 മർക്കോ. 7:14-23

“പുറമേ നിന്ന്‌ ഉള്ളിലേക്കു കടന്ന്‌, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ്‌ അവനെ അശുദ്ധനാക്കുന്നത്‌” (മര്‍ക്കോ. 7:15).

നമ്മുടെ ഉള്ള് ശുദ്ധമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വചനം ഓർമ്മിപ്പിക്കുന്നു. നോമ്പുകാലം നമ്മുടെ ഉള്ളിനെ ശുദ്ധമാക്കുന്ന അവസരമാണ്. നമ്മുടെ ഉള്ള് ശുദ്ധവും നിർമ്മലവുമാണങ്കിലേ മറ്റുള്ളവർക്കായി നമുക്ക് നമ്മെത്തന്നെ പങ്കുവയ്ക്കാൻ സാധിക്കൂ. അല്ലങ്കിൽ അത് മറ്റുള്ളവർക്കും ഉതപ്പിനു കാരണമാകും. ഇപ്രകാരം ആർക്കും ഒരിക്കലും തെറ്റിലേക്കുള്ള കാരണമാകാതെ, വിശുദ്ധിയിലേയ്ക്കുള്ള വഴിതെളിക്കുന്ന തമ്പുരാന്റെ പങ്കുവയ്ക്കലാണ് പരിശുദ്ധ കുർബാന. വിശുദ്ധ ജനത്തിനുള്ളതും വിശുദ്ധിയിലേക്ക് നയിക്കുന്നതുമായ നിർമ്മല അപ്പമാണിത്. ഈ നോമ്പുകാലത്ത് നമ്മുടെ “അക”ത്തെ ശുദ്ധമാക്കി നമുക്ക് വിശുദ്ധരായിത്തീരാം.

ഫാ. ആല്‍വിന്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.