വിശുദ്ധ കുര്‍ബാനയും അനുദിനവചനവും: മാര്‍ച്ച് 08 മത്തായി 7:1-6

“വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും” (മത്തായി 7:1-2).

അമ്പതുനോമ്പിൽ നമ്മൾ പുലർത്തേണ്ട അടിസ്ഥാന ജീവിതശൈലിയാണ് ആരെയും വിധിക്കാതിരിക്കുക എന്നത്. കാരണം, വിധി നടത്താൻ സൃഷ്ടാവായ ദൈവത്തിന് മാത്രമേ അധികാരമുള്ളൂ. ഒരുപക്ഷെ, മനുഷ്യരുടെ പാപങ്ങൾ എണ്ണി വിധിക്കാൻ കർത്താവ് ശ്രമിച്ചിരുന്നെങ്കിൽ അവന് കുർബാനയായിത്തീരാൻ സാധിക്കില്ലായിരുന്നു. വിധിയെ അതിലംഘിക്കുന്ന കരുണ, ഈശോ പ്രാവർത്തികമാക്കിയപ്പോൾ പരിശുദ്ധ കുർബാന ദിവ്യകാരുണ്യമായി. ഈ നോമ്പുകാലം ആരെയും വിധിക്കാതെ കുർബാനയുടെ – കരുണയുടെ ജീവിതശൈലി നമുക്ക് പിന്തുടരാം.

ഫാ. ആല്‍വിന്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.