വിശുദ്ധ കുര്‍ബാനയും അനുദിനവചനവും: മാര്‍ച്ച് 07 മത്തായി 6:25-34

“ഇന്നുള്ളതും നാളെ അടുപ്പില്‍ എറിയപ്പെടുന്നതുമായ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നുവെങ്കില്‍ അല്‍പവിശ്വാസികളേ, നിങ്ങളെ അവിടുന്ന്‌ എത്രയധികം അലങ്കരിക്കുകയില്ല!” (മത്തായി 6:30).

പിതാവിനാൽ അലങ്കരിപ്പെട്ടവരാണ് നമ്മളെന്നും അതിനാൽ ദൈവപരിപാലനയിൽ ആശ്രയിക്കണമെന്നും നോമ്പുകാലം നമ്മെ ഓർമ്മപ്പെടുത്തുന്നു. അനേകം നന്മകളാൽ അലങ്കരിക്കപ്പെട്ട നമ്മുടെ ജീവിതത്തിന് ദൈവം നൽകിയ ഏറ്റവും വലിയ അലങ്കാരമാണ് പരിശുദ്ധ കുർബാനയുടെ സാന്നിധ്യം. ക്രൈസ്തവരായ നമ്മുടെ സ്വകാര്യഅഹങ്കാരമാകണം കുർബാനയാകുന്ന ഏറ്റവും വലിയ നിധിയാൽ അലങ്കരിക്കപ്പെട്ടവരാണ് നാം എന്ന സത്യം. കുർബാനയെന്ന അമൂല്യദാനത്താൽ അലങ്കരിക്കപ്പെട്ടവരായതിനാൽ യാതൊരു ഉത്കണ്ഠയ്ക്കും നമ്മുടെ ജീവിതത്തിൽ ഇനി സ്ഥാനമില്ല. കാരണം, ജീവിതത്തിലെ ഏത് ആശങ്കയ്ക്കും അറുതിക്കുമുള്ള പരിഹാരമാണ് പരിശുദ്ധ കുർബാനയെന്ന ജീവദായകഔഷധം. ഈ നോമ്പുകാലത്ത് ഉത്കണ്ഠകളെ അകറ്റി സർവ്വനന്മകളാലും അലങ്കരിക്കപ്പെട്ടവരാണെന്ന ബോധ്യത്തിൽ ജീവിക്കാം.

ഫാ. ആല്‍വിന്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.