വിശുദ്ധ കുര്‍ബാനയും അനുദിന വചനവും: മാർച്ച് 05 മത്തായി 5:38-42

“ചോദിക്കുന്നവനു കൊടുക്കുക. വായ്‌പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍ നിന്ന്‌ ഒഴിഞ്ഞുമാറരുത്‌” (മത്തായി 5:42).

അമ്പതുനോമ്പിന്റെ ചൈതന്യം, ഒഴികഴിവു പറയാതെ പിടിച്ചു വയ്ക്കാതെ നമുക്കുള്ളതിന്റെ സമൃദ്ധിയിൽ നിന്ന് പങ്കുവയ്ക്കുന്നതായിരിക്കണം – കൊടുക്കുന്നതായിരിക്കണം. പ്രതിഫലം ഇച്ഛിക്കാതെ കൊടുക്കുക എന്നത് ഈശോയുടെ പ്രവർത്തിയാണ്. കാരണം, തന്നെത്തന്നെ മുഴുവനായി കൊടുത്തവനാണ് ഈശോ. അതിന്റെ ഓർമ്മയാഘോഷമാണ് കുർബാന.

കർത്താവിന്റെ കൊടുക്കൽ പൂർണ്ണമാകണമെങ്കിൽ സ്വീകർത്താക്കളായ നാം ഒരുങ്ങി കുർബാന സ്വീകരിക്കേണ്ടിയിരിക്കുന്നു. അതുമാത്രം പോരാ. കർത്താവിന്റെ പരിധിയില്ലാത്ത ആ മുറിച്ചുകൊടുക്കൽ നമ്മുടെ ജീവിതത്തിന്റെ പ്രമാണമായിത്തീരണം. അൾത്താരയിൽ അർപ്പിച്ച ബലി നമ്മുടെ ജീവിതത്തിലൂടെ തുടരുന്നില്ലെങ്കിൽ ബലി പൂർത്തിയായിട്ടില്ല. കാരണം, സെഹിയോൻ മാളികയിൽ ബലിയർപ്പിച്ചവൻ പിറ്റേദിവസം കുരിശിൽ ബലിയായിക്കൊണ്ടാണ് ബലി പൂർത്തിയാക്കിയത്. ഈ നോമ്പിൽ നമുക്ക് കൊടുക്കുന്നവരായിത്തീരാം. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.