വിശുദ്ധ കുര്‍ബാനയും അനുദിന വചനവും: മാർച്ച് 04 മത്തായി 5:17-37

“നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്‍റെ സഹോദരന്‌ നിന്നോട്‌ എന്തെങ്കിലും വിരോധം ഉണ്ടെന്ന്‌ അവിടെ വച്ച്‌ ഓര്‍ത്താല്‍, കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട്‌ പോയി സഹോദരനുമായി രമ്യതപ്പെടുക; പിന്നെ വന്ന് കാഴ്‌ചയര്‍പ്പിക്കുക” (മത്തായി 5:23-24).

അമ്പതുനോമ്പിൽ നമുക്കുണ്ടായിരിക്കേണ്ട ഏറ്റവും അടിസ്ഥാനമായ ജീവിതശൈലി, വിരോധമുള്ളിടത്ത് രമ്യതയുള്ളവരായി ബലിയർപ്പിക്കുക എന്നതാണ്. ഈശോ കുരിശിൽ ബലിയർപ്പിച്ചപ്പോൾ തന്നെ ദ്രോഹിച്ചവരോട് ക്ഷമിച്ചുകൊണ്ട്, അവർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് ബലിയർപ്പിച്ചത്. സെഹിയോൻ ശാലയിലെ ആദ്യ കുർബാനയർപ്പണത്തിലും ബലഹീനരായ ശിഷ്യരുടെ പാദങ്ങൾ കഴുകി, ഒറ്റിക്കൊടുക്കാൻ ഒരുങ്ങിയിരിക്കുന്നവനെപ്പോലും കൂടെയിരുത്തിയാണ് പാപമോചനത്തിനായി തന്റെ ശരീരവും രക്തവും പങ്കുവച്ചത്. നമ്മുടെയും എല്ലാ കുർബാനയർപ്പണങ്ങളും രമ്യതയുടെ ആഘോഷമാകട്ടെ.

ഫാ. ആല്‍വിന്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.