വിശുദ്ധ കുര്‍ബാനയും അനുദിനവചനവും: മാർച്ച് 02 മത്തായി 15:29-31

“ജനക്കൂട്ടം വിസ്‌മയിച്ചു. അവര്‍ ഇസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി”
(മത്തായി 15:31).

ഈശോയുടെ പ്രവർത്തികൾ നേരിട്ടുകാണുന്ന ജനത്തിന്റെ പ്രതികരണങ്ങളാണ് വിസ്മയവും, മഹത്വപ്പെടുത്തലും. ഇന്ന് നാം ദൈവത്തിന്റെ പ്രവർത്തനങ്ങൾ നമ്മുടെ ജീവിതത്തിൽ ദൈവപരിപാലനയായി അനുഭവിച്ചറിയുന്നു. അതിലുപരി അവിടുത്തെ അത്ഭുതങ്ങളുടെ അത്ഭുതമായ പരിശുദ്ധ കുർബാനയെന്ന മഹാരഹസ്യത്തെ നാം നേരിട്ട് അനുഭവിച്ചറിയുന്നു. പലപ്പോഴും ചെറിയ അത്ഭുതങ്ങളുടെ മുമ്പിൽ വിസ്മയഭരിതരാവുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന നമുക്ക്, പുരോഹിതരുടെ ബലഹീന മനുഷ്യകരങ്ങളിലൂടെ അപ്പവും വീഞ്ഞും തന്റെ ശരീര-രക്തമാക്കി മാറ്റുന്ന പരിശുദ്ധ കുർബാനയെന്ന ഏറ്റവും വലിയ അത്ഭുതത്തിന്റെ മുമ്പിൽ വർണ്ണിക്കാനാവാത്ത വിസ്മയവും അതിനെപ്രതി ദൈവത്തെ മഹത്വപ്പെടുത്താനും സാധിക്കുന്നുണ്ടോ എന്ന് ചിന്തിക്കാം.

പരിശുദ്ധ കുർബാന വിസ്മയത്തോടും ദൈവത്തെ മഹത്വപ്പെടുത്തിയും അർപ്പിക്കുവാൻ – വാങ്ങി ഭക്ഷിക്കാൻ – പാനം ചെയ്യാൻ നമുക്ക് സാധിക്കട്ടെ. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.