വിശുദ്ധ കുര്‍ബാനയും അനുദിന വചനവും: ഫെബ്രുവരി 14 ലൂക്കാ 13:10-17

“അവന്‍ അവളുടെമേല്‍ കൈകള്‍ വച്ചു. തല്‍ക്ഷണം അവള്‍ നിവര്‍ന്നു നില്‍ക്കുകയും ദൈവത്തെ സ്‌തുതിക്കുകയും ചെയ്‌തു” (ലൂക്കാ 13:13).

നിവർന്നു നിൽക്കാൻ കഴിയാത്തവൾ ദൈവകരത്തിന്റെ ശക്തിയാൽ സുഖം പ്രാപിക്കുമ്പോൾ ആദ്യം ചെയ്യുന്നത്, തന്നെ അനുഗ്രഹിച്ചവനെ സ്തുതിക്കുകയാണ്. നമ്മുടെ ജീവിതങ്ങളിലേക്ക് ഈശോ ചൊരിഞ്ഞ അവർണ്ണനീയ ദാനങ്ങൾക്ക് കൃതജ്ഞത-സ്തുതി അർപ്പിക്കുവാൻ സാധിക്കണം. ഏറ്റവും ശ്രേഷ്ഠമായ കൃതജ്ഞതാർപ്പണമായ പരിശുദ്ധ കുർബാന തന്നെയാണ് ഈശോ മാനവരാശിക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹം. നിത്യജീവനിലേക്കുള്ള യാത്രാഭക്ഷണമായി തന്റെ ശരീര-രക്തങ്ങൾ നൽകിയ തമ്പുരാന് – വ്യക്തിപരമായി നമ്മെ അനുഗ്രഹിക്കുന്ന തമ്പുരാന് ഞാൻ നൽകുന്ന ഏറ്റവും വലിയ കൃതജ്ഞ്ഞതാപ്രകാശനമാകട്ടെ പരിശുദ്ധ കുർബാനയർപ്പണം. നമുക്ക് ഹൃദയത്തിൽ നിന്നേറ്റു പറയാം “അവർണ്ണനീയമായ ദാനത്തിന് സ്തുതി”.

ഫാ. ആല്‍വിന്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.